അബുദാബി: രാജ്യാന്ത ക്രിക്കറ്റില്‍ ഇരട്ട സെഞ്ചുറി നേടുന്ന ആദ്യ അഫ്ഗാനിസ്ഥാന് താരമെന്ന റെക്കോഡ്് ഹസ്മത്തുള്ള ഷാഹിദിക്ക് സ്വന്തം. സിംബാബ്വെക്കെതിരായ രണ്ടാം ടെസ്റ്റില്‍ 200 റണ്‍സുമായി പുറത്താകാതെ നിന്നാണ് ഷാഹിദി റെക്കോഡിട്ടത്്.
ഹാഷിദിയുടെ ഇരട്ട സെഞ്ചുറിയുടെ മികവില്‍ അഫ്ഗാനിസ്ഥാന് ഒന്നാം ഇന്നിങ്സ്് നാലു വിക്കറ്റിന് 545 റണ്‍സ് നേടി ഡിക്ലയര്‍ ചെയ്തു. രണ്ടാം ദിനം കളിനിര്‍ത്തുമ്പോള്‍ സിംബാബ്വെ ഒന്നാം ഇന്നിങ്സില്‍ വിക്കറ്റ് നഷ്ടം കൂടാതെ അമ്പത്് റണ്‍സ് എടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: