ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യം മത്സരിക്കുന്നത് എസ്ഡിപിയുമായി ചേര്‍ന്ന്. തെരഞ്ഞെടുപ്പില്‍ 18 സീറ്റാണ് മക്കള്‍ നീതി മയ്യം എസ്ഡിപിഐക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്. എസ്ഡിപിഐ തമിഴ്നാട് ഘടകം നേതാവ് അബ്ദുള്‍ മജീദ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
ഇരു പാര്‍ട്ടി നേതാക്കളും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്. നടന്മാരായ വിജയകാന്ത്, ശരത്കുമാര് എന്നിവരും കമല്‍ഹാസന്റെ മൂന്നാം മുന്നണിയിലാണ്. അതേസമയം മതമൗലിക വാദികളായ എസ്ഡിപിഐയുമായി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ വിജയകാന്ത് ഉള്‍പ്പടെയുള്ളവര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. മുസ്ലിം മൗലികവാദത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചിരുന്ന നേതാവാണ് വിജയകാന്ത്.
സോഷ്യല്‍ മീഡിയകളിലും കമല്‍ഹാസന്റെ തീരുമാനത്തിനെതിരെ പ്രതിഷേധം ഉടലെടുത്തിട്ടുണ്ട്. അതിനിടെ മുസ്ലിം ലീഗ് ഇത്തവണ ഡിഎംകെ സഖ്യത്തിനൊപ്പമാണ് തമിഴ്നാട്ടില്‍ മത്സരിക്കുന്നത്. എല്‍ഡിഎഫും കോണ്‍ഗ്രസും സംസ്ഥാനത്ത് ഇത്തവണ ഡിഎംകെയ്ക്കൊപ്പമാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: