ന്യൂദല്‍ഹി: മുതിര്‍ന്ന നേതാവ് പി സി ചാക്കോ കോണ്‍ഗ്രസ് വിട്ടു. കോണ്‍ഗ്രസ് നേതാക്കളേയും ഹൈക്കമാന്‍ഡിനേയും രൂക്ഷമായി വിമര്‍ശിച്ചു ചാക്കോ രംഗത്തെത്തി. നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകളിലെ കടുത്ത അതൃപ്തിയാണ് ചാക്കോയുടെ പ്രതിഷേധത്തിന്റെ കാരണം. ഇക്കാര്യം വ്യക്തമാക്കി ദേശീയ അധ്യക്ഷ സോണിയാഗാന്ധിക്കും രാഹുല്‍ഗാന്ധിക്കും രാജിക്കത്ത് നല്‍കുകയായിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ നിന്നടക്കം തന്നെ ഒഴിവാക്കിയെന്നും പാര്‍ട്ടി അവഗണിച്ചുവെന്നുമാണ് ചാക്കോയുടെ പരാതി. ദില്ലിയില്‍ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് ചാക്കോയുടെ നിര്‍ണായക നീക്കമെന്നത് ശ്രദ്ധേയമാണ്.
ഗ്രൂപ്പ് അടിസ്ഥാനത്തിലാണ് സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്നതെന്നും മുതിര്‍ന്ന നേതാക്കളോട് സ്ഥാനാര്‍ത്ഥി വിഷയം ചര്‍ച്ച ചെയ്യണമെന്നുള്ള ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം സംസ്ഥാന നേതാക്കള്‍ പരിഗണിച്ചില്ലെന്നു ചാക്കോ പറഞ്ഞു. മെറിറ്റുള്ളവരെ അംഗീകരിക്കാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും മാത്രമാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്. അതിനു ഹൈക്കാമാന്‍ഡ് ഒത്താശ ചെയ്തെന്നും ചാക്കോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: