ആലപ്പുഴ: തണ്ണീര്‍മുക്കം പഞ്ചായത്ത് മുന്‍ പ്രസിഡന്റും സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവുമായ പി.എസ്. ജ്യോതിസ് ചേര്‍ത്തലയില്‍ ബിഡിജെഎസ് സ്ഥാനാര്‍ഥിയാകും. സിപിഎമ്മില്‍നിന്നു രാജിവച്ച് ബിഡിജെഎസില്‍ ചേര്‍ന്നതായി ജ്യോതിസ് അറിയിച്ചു. കൂടാതെ ബിഡിജെഎസ് അഞ്ച് സീറ്റില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു, വര്‍ക്കല-അജി എസ്ആര്‍എം, കുണ്ടറ- വനജ വിദ്യാധരന്, റാന്നി-കെ.പത്മകുമാര്‍, അരൂര്‍-അനിയപ്പന്, കായംകുളം- പ്രദീപ് ലാല്‍.
25 വര്‍ഷത്തിലധികമായി സിപിഎമ്മില്‍ പ്രവര്‍ത്തിക്കുന്ന ജ്യോതിസ് മരുത്തോര്‍വട്ടം ലോക്കല്‍ കമ്മിറ്റി അംഗമായിരുന്നു. മുതിര്‍ന്ന സിപിഎം നേതാവും എംഎല്‍എയുമായിരുന്ന എന്‍.പി. തണ്ടാരുടെ മരുമകനാണ്. മുന്‍ മന്ത്രിയും സിപിഐ നേതാവുമായ പി. എസ്. ശ്രീനിവാസന് അച്ഛന്റെ അമ്മാവനാണ്. എസ്എന്‍ഡിപി യോഗം ചേര്‍ത്തല യൂണിയന് മുന്‍ സെക്രട്ടറി പരേതനായ പി.കെ. സുരേന്ദ്രന്റെ മകനായ ജ്യോതിസ് എസ്എന്‍ ട്രസ്റ്റ് ബോര്‍ഡ് അംഗവും ചേര്‍ത്തല കോടതിയിലെ അഭിഭാഷകനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: