ന്യൂദല്‍ഹി: കഴിഞ്ഞ ദിവസം നാല് നിലയുള്ള കെട്ടിടത്തില്‍ നിന്ന് താഴെ വീണ് മരിച്ച മുത്തൂറ്റ് ഗ്രൂപ്പ് ചെയര്മാന് ജോര്‍ജ്ജ് മൂത്തൂറ്റിന്റെ മരണകാരണം മൂന്നംഗ സീനിയര്‍ ഡോക്ടര്‍മാരുടെ മെഡിക്കല്‍ ബോര്‍ഡ് അന്വേഷിക്കും.
ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ഫോറന്‍സിക് ഡിപ്പാര്‍ട്മെന്റാണ് ഈ സമിതിയെ അന്വേഷണച്ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്.
ഇത്രയും ഉയരത്തില്‍ നിന്നും താഴേക്ക് വീണുള്ള മാരണം സ്വാഭാവിക മരണമല്ലെന്ന വിഭാഗത്തിലാണ് സ്വാഭാവികമായും ഉള്‍പ്പെടുത്തുക. കോവിഡാനന്തരം ഒരു കാലില്‍ ഉണ്ടായ സ്വാധീനക്കുറവാണ് വീഴ്ചയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. മെഡിക്കല്‍ ബോര്‍ഡ് പോസ്റ്റ് മോര്‍ട്ടം വീഡിയോയില്‍ പകര്‍ത്തിയിട്ടുണ്ട്. ലാബ് ടെസ്റ്റ്, ഹിസ്റ്റോളജിക്കല്‍ ടെസ്റ്റ്, കെമിക്കല്‍ പരിശോധനകള്‍ എന്നിവ സംബന്ധിച്ച പ്രക്രിയകളും പൂര്‍ത്തിയാക്കിയിട്ടുണ്ട്.
മൂന്ന് കാര്യങ്ങളാണ് ബോര്‍ഡ് അന്വേഷിക്കുക- മൂകളില്‍ നിന്നും വീണപ്പോഴുണ്ടായ മുറിവാണോ ജോര്‍ജ്ജിന്റെ ശരീരത്തിലുള്ളത്, ശരീരത്തില്‍ ഏതെങ്കിലും തരത്തിലുള്ള വിഷാംശം ഉണ്ടോ, പോസ്റ്റ്മോര്ട്ടത്തിലെ ക്ഷതങ്ങളുടെ വിശദപരിശോധന- എന്ന് ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ഫോറന്‍സിക് മെഡിസിന് വിഭാഗം മേധാവി ഡോ. കുമാര്‍ ഗുപ്ത പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: