കൊച്ചി: ടൂ-ത്രീ വീലര്‍ ഉല്‍പ്പാദകരായ ടിവിഎസ് മോട്ടോര്‍ കമ്പനി എല്ലാ ജീവനക്കാര്‍ക്കും തൊട്ടടുത്ത കുടുംബാംഗങ്ങള്‍ക്കും സൗജന്യ കോവിഡ് വാക്സിനേഷന് ലഭ്യമാക്കും. സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള കുത്തിവയ്പ്പ് നേരിട്ടും പരോക്ഷമായും രാജ്യത്തുടനീളമുള്ള 35,000 ജീവനക്കാര്‍ക്ക് ഉപകാരപ്രദമാകും.
ടിവിഎസ് കമ്പനി ജീവനക്കാരുടെ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കുന്നുവെന്നും പകര്‍ച്ചവ്യാധിയുടെ കാലത്ത് ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഡോക്ടര്‍ ഓണ്‍കോള്‍, ആരോഗ്യ ബോധവല്‍ക്കരണം തുടങ്ങിയ പരിപാടികളിലൂടെ ആവശ്യമായ പിന്തുണ കമ്പനി നല്കി പോന്നിരുന്നുവെന്നും കുത്തിവയ്പ്പിലൂടെ ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും ആരോഗ്യ പരിരക്ഷയിലുള്ള ഉത്തരവാദിത്വം തുടരുമെന്നും ടിവിഎസ് മോട്ടോര്‍ കമ്പനി ഹ്യൂമണ്‍ റിസോഴ്സ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ആര്. അനന്തകൃഷ്ണന് പറഞ്ഞു.
ആദ്യ ഘട്ടത്തില്‍ 60 വയസിനു മുകളിലൂള്ള ജീവനക്കാര്‍ക്കും 45 വയസിനു മുകളിലുള്ള മറ്റു രോഗ ബാധിതര്‍ക്കുമായിരിക്കും കുത്തിവയ്പ്പ് നല്‍കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: