ന്യൂദല്‍ഹി: മുത്തൂറ്റ് ചെയര്മാന് എം.ജി. ജോര്‍ജ്ജ് മുത്തൂറ്റ് അന്തരിച്ചു. ദല്‍ഹിയില്‍ വെച്ചായിരുന്നു അന്ത്യം. 71 വയസ്സായിരുന്നു.
ദല്‍ഹിയിലെ വീട്ടില്‍വെച്ചായിരുന്നു അന്ത്യം. കോവിഡാനന്തരം ദല്‍ഹിയിലെ വീട്ടില്‍ വിശ്രമത്തിലായിരുന്നു. അതിനിടെ ഗോവണിപ്പടിയില്‍ നിന്നും വീണ് പരിക്കേറ്റ അദ്ദേഹത്തെ എസ്കോര്ട്സ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആശുപത്രിയില്‍ എത്തുന്നതിന് മുന്‍പേ വെള്ളിയാഴ്ച വൈകീട്ട് 6.58ന് മരണം സംഭവിച്ചതായി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.
നേരത്തെ ഓര്‍ത്തഡോക്സ് സഭാ മുന്‍ ട്രസ്റ്റിയുമായിരുന്നു. ഭാരതത്തിലെ സമ്പന്നരുടെ ഫോബ്സ് പട്ടികയില്‍ 2020ല്‍ സ്ഥാനം ജോര്‍ജ്ജ് മുത്തൂറ്റും സഹോദരന്മാരും സ്ഥാനം പിടിച്ചിട്ടുണ്ട്.
ധനകാര്യസ്ഥാപനമായ മുത്തൂറ്റ് ബിസിനസില്‍ വലിയൊരു വളര്‍ച്ചയിലേക്ക് കുതിക്കുന്നിതിനിടയിലാണ് അതിന്റെ പ്രധാന സാരഥിയുടെ വേര്‍പാട്. ബാങ്കിംഗ് ലൈസന്‍സ് വരെ ലഭിക്കാനുള്ള സാധ്യതയിലേക്ക് നീങ്ങുകയായിരുന്നു മുത്തൂറ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: