കൊച്ചി: യുഎഇ മുന്‍ കോണ്‍സുല്‍ ജനറലുമായി മുഖ്യമന്ത്രി പിണറായി വിജയന് അടുത്ത ബന്ധം സ്ഥാപിച്ചിരുന്നെന്നും ഇരുവരും ഡോളര്‍ കടത്തിന് ഒന്നിച്ചെന്നുമുള്ള അതീവ ഗുരുതര ആരോപണമാണ് സത്യവാങ്മൂലത്തില്‍ കസ്റ്റംസ് മുന്നോട്ടുവയ്ക്കുന്നത്. ശിവശങ്കര്‍ രാഷ്ട്രീയ ഉന്നതര്‍ക്കും കോണ്‍ലുലേറ്റ് അധികൃതര്‍ക്കും ഇടയിലെ കണ്ണിയാണെന്നാണ് സ്വപ്ന മൊഴി നല്‍കിയിരിക്കുന്നത്. സര്‍ക്കാരിന്റെ വിവിധ പദ്ധതികളിലൂടെ രാഷ്ട്രീയ നേതാക്കള്‍ വന്‍തോതില്‍ കമ്മിഷന് കൈപ്പറ്റിയിട്ടുണ്ട്. ഉന്നതരുടെ പേരുകള്‍ പറായിതിരിക്കാന്‍ തനിക്കു ഭീഷണി ഉണ്ടായിരുന്നെന്നും സ്വപ്ന മൊഴി നല്കി. ഇതേത്തുടര്‍ന്ന് വിഷയത്തില്‍ മുഖ്യമന്ത്രിയേയും കസ്റ്റംസ് ഡോളര്‍ കടത്തില്‍ ചോദ്യം ചെയ്യുമെന്നു റിപ്പോര്‍ട്ടുണ്ട്.
ഡോളര്‍ക്കടത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് പങ്കെന്ന് സ്വപ്നയുടെ മൊഴിയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. മുഖ്യമന്ത്രിയ്ക്ക് പുറമെ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനും മൂന്ന് മന്ത്രിമാര്‍ക്കും ഡോളര്‍ ഇടപാടില്‍ പങ്കുണ്ടെന്നും കസ്റ്റംസിന്റെ സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്. കോണ്‍സുല്‍ ജനറലുമായി മുഖ്യമന്ത്രിയ്ക്ക് വഴിവിട്ട ബന്ധമുണ്ടായിരുന്നു. കോണ്‍സുല്‍ ജനറലുമായി മുഖ്യമന്ത്രി നേരിട്ട് സാമ്പത്തിക ഇടപാട് നടത്തിയിരുന്നു എന്നും സ്വപ്നയുടെ മൊഴിയില്‍ ഇതിന് തെളിവുണ്ടെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു. നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മുഖ്യമന്ത്രിയ്ക്കും സ്പീക്കര്‍ക്കുമെതിരെയുള്ള കസ്റ്റംസ് സത്യവാങ്മൂലം സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: