തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ നിന്നും അഞ്ച് മന്ത്രിമാരെ ഒഴിവാക്കി.
തോമസ് ഐസക് (ആലപ്പുഴ), ജി. സുധാകരന്(അമ്പലപ്പുഴ), എ.കെ. ബാലന് (തരൂര്‍-പാലക്കാട്), സി. രവീന്ദ്രനാഥ് (പുതുക്കാട്-തൃശൂര്‍), ഇ.പി. ജയരാജന് (മട്ടന്നൂര്‍ – കണ്ണൂര്‍) എന്നിവരെയാണ് വീണ്ടും മത്സരിക്കുന്നതില്‍ നിന്നും ഒഴിവാക്കിയത്. മിക്കവാറും ഇ.പി. ജയരാജന് സംഘടനാ ചുമതല നല്‍കുമെന്നറിയുന്നു.
സിപിഎം സംസ്ഥാന സെക്രട്ടറേറിയറ്റിന്റേതാണ് തീരുമാനം. കഴിയുന്നതും രണ്ട് തവണ മത്സരിച്ച് ജയിച്ചവര്‍ക്ക് സീറ്റ് നല്‍കേണ്ടതില്ലെന്ന തീരുമാനം പാലിക്കാനാണ് തീരുമാനം. മന്ത്രിമാര്‍ക്ക് മാത്രമല്ല, എംഎല്‍എമാര്‍ക്കും ഇത് കര്‍ശനമാക്കാനാണ് തീരുമാനം. ചിലര്‍ക്ക് ഇളവ് നല്കാന് സാധ്യതയുണ്ട്. അത് ആരൊക്കെ എന്ന കാര്യം അന്തിമമായി തീരുമാനിക്കുന്നത് സിപിഎം സംസ്ഥാന സമിതിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: