ന്യൂദല്‍ഹി : രാജ്യത്ത് കോവിഡ് വാക്സിന് രണ്ടാംഘട്ടം ആരംഭിച്ചതിന് പിന്നാലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടര്‍ നതാഷ പൂനെവാല കോവിഡ് പ്രതിരോധ കുത്തിവെയ്പ്പ് എടുത്തു. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ഉടമയും സി.ഇ.ഒയുമായ അദാര്‍ പൂനാവാലയുടെ ഭാര്യയാണ് നതാഷ.
ഓക്സ്ഫഡ് സര്‍വകലാശാലയും ആസ്ട്ര സെനക്കയും സംയുക്തമായി വികസിപ്പിച്ച് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിര്‍മിച്ച കോവിഷീല്‍ഡ് വാക്സിനാണ് നതാഷ സ്വീകരിച്ചത്. വാക്സിനേഷന് സ്വീകരിച്ചതിന് പിന്നാലെ ഇക്കാര്യം നതാഷ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു.
പ്രതിരോധ കുത്തിവെപ്പ് എടുത്തതില്‍ അഭിമാനം. പ്രാദേശികവും രാജ്യാന്തരവുമായ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്കു ശേഷം മാത്രമാണ് കോവിഷീല്‍ഡ് വാക്സിന് സുരക്ഷിതവും ഫലപ്രദവുമാണെന്ന് സ്ഥിരീകരിച്ചിട്ടുള്ളത്- ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ നതാഷ പറഞ്ഞു.
കോവിഡ് വാക്സിന് ആരംഭിച്ച അന്ന് തന്നെ അദാര്‍ പൂനെവാലെ വാക്സിനേഷന് സ്വീകരിച്ചിരുന്നു. കോവിഷീല്‍ഡ് കൂടാതെ ഭാരത് ബയോടെക്കിന്റെ കോവാകിസിനുമാണ് ഇന്ത്യയില്‍ വിതരണം ചെയ്യുന്നത്. അഞ്ചോളം വാക്സിനുകള്‍കൂടി അടിയന്തിര അനുമതിക്കായുള്ള ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടത്തി വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: