തിരുവനന്തപുരം: വാഹന പണിമുടക്കിനെ തുടര്‍ന്ന് നാളെ നടക്കാനിരുന്ന ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി മോഡല്‍ പരീക്ഷകള്‍ മാര്‍ച്ച് എട്ടിലേക്ക് മാറ്റിയതായി ബോര്‍ഡ് ഓഫ് ഹയര്‍ സെക്കന്‍ഡറി എക്സാമിനേഷന്‍സ് അറിയിച്ചു. സ്വകാര്യ ബസുകളും കെഎസ്ആര്‍ടിസി സര്‍വീസുകള്‍ അടക്കം മുടങ്ങുന്ന സാഹചര്യത്തിലാണ് പരീക്ഷകള്‍ മാറ്റിയത്. നാളത്തെ എസ്എസ്എല്‍സി മോഡല്‍ പരീക്ഷയും എട്ടാം തീയതിയിലേയ്ക്ക് മാറ്റിയിട്ടുണ്ട്. .
പ്രതികരിക്കാൻ ഇവിടെ എഴുതുക: