തിരുവനന്തപുരം: റെഡ് ക്രോസ് കേരള ഘടകം ചെയര്‍മാനായി സ്വദേശി ജാഗരണ്‍ മഞ്ച് നേതാവും പ്രമുഖ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമായ രഞ്ജിത് കാര്‍ത്തികേയനെ തെരഞ്ഞെടുത്തു. ജോലിത്തിരക്കുകളാല്‍ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന് സി.വി. ആനന്ദബോസ് സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണ് പുതിയ ചെയര്‍മാനെ തെരഞ്ഞെടുത്തത്. ഫെബ്രുവരി 24ന് കൊച്ചിയില്‍ ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗമാണ് രഞ്ജിത് കാര്‍ത്തികേയനെ ചെയര്‍മാനായി തെരഞ്ഞെടുത്തത്.
സംസ്ഥാന കമ്മിറ്റി വൈസ് ചെയര്മാന് ജോബി തോമസാണ് രഞ്ജിത്തിന്റെ പേര് നിര്‍ദേശിച്ചത്. കൈലാസ് മണി പിന്തുണച്ചു. അമ്പത്തിരണ്ടുകാരമായ രഞ്ജിത് കാര്ത്തികേയന് 2000 മുതല്‍ റെഡ് ക്രോസ് പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. നിരവധി സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങളില്‍ ധനകാര്യ വിദഗ്ധനായി അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: