ബെംഗളൂരു: റോബിന് ഉത്തപ്പയുടെ മിന്നല്‍വേഗ ബാറ്റിങ്ങില്‍ കേരളത്തിന് തകര്‍പ്പന്‍ വിജയം. വിജയ് ഹസാരെ ട്രോഫി ഗ്രൂപ്പ് സിയില്‍ കേരളം ഒമ്പത് വിക്കറ്റിന് ബീഹാറിനെ തോല്‍പ്പിച്ചു. 149 റണ്‍സ് വിജയലക്ഷ്യത്തിനായി ബാറ്റേന്തിയ കേരളം 8.5 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ജയിച്ചുകയറി. ഉത്തപ്പ 32 പന്തില്‍ 87 റണ്‍സുമായി കീഴടങ്ങാതെനിന്നു. നാല് ഫോറും പത്ത് സിക്സും പൊക്കി. സഞ്ജു സാംസണ് ഒമ്പത് പന്തില്‍ രണ്ട് ഫോറും രണ്ട് സിക്സും അടക്കം 24 റണ്‍സുമായി പുറത്താകാതെ നിന്നു.
ഓപ്പണര്‍ വിഷ്ണു വിനോദ് പന്ത്രണ്ട് പന്തില്‍ 37 റണ്‍സ് അടിച്ചെടുത്തു. രണ്ട് ഫോറും നാലു സിക്സും ഉള്‍പ്പെട്ട ഇന്നിങ്സ്. ബാറ്റിങ്ങിനയ്്ക്കപ്പെട്ട ബീഹാര്‍ 40.2 ഓവറില്‍ 148 റണ്‍സിന് പുറത്തായി. വിലക്കിനുശേഷം സജീവ ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയ എസ്. ശ്രീശാന്താണ് ബീഹാറിനെ തകര്‍ത്തത്. ശ്രീശാന്ത് ഒമ്പത് ഓവറില്‍ മുപ്പത് റണ്‍സ് വിട്ടുകൊടുത്ത് നാലു വിക്കറ്റുകള്‍ പോക്കറ്റിലാക്കി. ജലജ് സക്സേന പത്ത് ഓവറില്‍ മുപ്പത് റണ്‍സിന് മൂന്ന് വിക്കറ്റെടുത്തു. നിധീഷ് എട്ട് ഓവറില്‍ മുപ്പത് റണ്‍സിന് രണ്ട് വിക്കറ്റ് വീഴ്ത്തി. 64 റണ്‍സ് എടുത്ത ബാബുല്‍ കുമാറാണ് ബീഹാറിന്റെ ടോപ്പ് സ്്കോറര്‍.
വിജയം ലക്ഷ്യമിട്ടിറങ്ങിയ കേരളം തുടക്കം മുതല്‍ അടിച്ചുതകര്‍ത്തു. ആദ്യ വിക്കറ്റില്‍ ഉത്തപ്പയും വിഷ്ണു വിനോദും 76 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 37 റണ്‍സ് കുറിച്ച വിഷ്്ണുവിനെ വീഴ്ത്തി അശുതോഷാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. തുടര്‍ന്നെത്തിയ സഞ്ജു സാംസണിനൊപ്പം പൊരുതിക്കളിച്ച് ഉത്തപ്പ കേരളത്തിന് വിജയമൊരുക്കി.
സ്കോര്‍: ബീഹാര്‍ 40.2 ഓവറില്‍ 148, കേരളം 8.5 ഓവറില്‍ ഒരു വി്ക്കറ്റിന് 149.
പ്രതികരിക്കാൻ ഇവിടെ എഴുതുക: