ന്യൂദല്‍ഹി: കോണ്‍ഗ്രസ് പാര്‍ട്ടി ദുര്‍ബലമായെന്ന് കോണ്‍ഗ്രസ് സീനിയര്‍ നേതാവ് കപില്‍ സിബല്‍.
കോണ്‍ഗ്രസില്‍ സമൂല മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് സോണിയാ ഗാന്ധിയ്‌ക്ക് കത്ത് നല്‍കിയ കോണ്‍ഗ്രസിലെ 23 സീനിയര്‍ നേതാക്കള്‍ കശ്മീരില്‍ ചേര്‍ന്ന യോഗത്തിലാണ് കപില്‍ സിബലിന്റെ ഈ വിമര്‍ശനം. ഗുലാം നബി ആസാദിന്റെ സാന്നിധ്യത്തിലാണ് കശ്മീരില്‍ ശനിയാഴ്ച ജി-23 എന്നറിയപ്പെടുന്ന കോണ്‍ഗ്രസിലെ റെബല്‍ നേതാക്കള്‍ യോഗം ചേര്‍ന്നത്. അവിടെ ശാന്തി സമ്മേളനം എന്ന പേരില്‍ നടത്തുന്ന യോഗത്തിന്റെ ഭാഗമായി പ്രകടനവും നടത്തി.
കോണ്‍ഗ്രസ് ഗുലംനബി ആസാദില്‍ നിന്നും പുറം തിരിഞ്ഞു നില്‍ക്കുന്നതിനെയും കപില്‍ സിബല്‍ വിമര്‍ശിച്ചു. “കോണ്‍ഗ്രസിലെ എഞ്ചിനീയര്‍ ആയിരുന്നു ഗുലാം നബിയെന്നും എഞ്ചിന് എന്ത് തകരാറുണ്ടെങ്കിലും അത് കണ്ടെത്തി കേടുപാടുകള്‍ തീര്‍ക്കുന്ന നേതാവാണ് അദ്ദേഹം. ഗുലാം നബിയെപ്പോലെ പരിചയസമ്പന്നനായ ഒരാളെ പാര്‍ലമെന്‍റില്‍ നിന്നും കോണ്‍ഗ്രസ് പുറത്തേക്ക് വിട്ടു,” രാജ്യസഭയില്‍ നിന്നും കാലാവധി തീര്‍ന്നു പിരിഞ്ഞുപോന്ന ഗുലാംനബി ആസാദിന് കോണ്‍ഗ്രസ് വീണ്ടും പാര്‍ലമെന്‍റംഗമാകാനുള്ള അവസരം നല്‍കാത്തത് മനസ്സില്‍വെച്ചുകൊണ്ട് ഗുലാം നബി ആസാദ് പറഞ്ഞു. കോണ്‍ഗ്രസ് അദ്ദേഹത്തിന്റെ അനുഭവപരിചയം ഉപയോഗിച്ചില്ലെന്നും കപില്‍ സിബല്‍ കുറ്റപ്പെടുത്തി.
‘കോണ്‍ഗ്രസ് പാര്‍ട്ടി ദുര്‍ബലമായെന്ന് നാം കാണുന്നു. അതിനാലാണ് നമ്മള്‍ ഇവിടെ ചേര്‍ന്നത്. നമമള്‍ ഒന്നിച്ച് നിന്ന് പാര്‍ട്ടിയെ ശക്തിപ്പെടുത്തണം,’ കപില്‍ സിബല്‍ പറഞ്ഞു.
ജി-23 കോണ്‍ഗ്രസിനെതിരെയാണെന്ന ആരോപണം നേതാവ് രാജ് ബബ്ബര്‍ തള്ളി. കോണ്‍ഗ്രസ് ശക്തമാകണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജി-23 എന്നാല്‍ ഗാന്ധി-23 ആണെന്നും ഭരണഘടനയെ രക്ഷിക്കാന്‍ മഹാത്മാഗാന്ധിയുടെ ചിന്തയും ദൃഢനിശ്ചയവും ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: