ന്യൂയോർക്ക് : അമേരിക്ക ഉൾപ്പെടെ വിദേശരാജ്യങ്ങളിൽ നിന്നും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുമായി വന്നിറങ്ങുന്ന യാത്രക്കാർക്കു ഇന്ത്യൻ വിമാനത്താവളങ്ങളിൽ, പ്രത്യകിച്ച് കേരളത്തിലെ വിമാനത്താവളങ്ങളിൽ വീണ്ടും ടെസ്റ്റ് ചെയ്തു പണം തട്ടിയെടുക്കുന്ന അധികൃതരുടെ നടപടികളെ പ്രവാസി മലയാളി ഫെഡറേഷൻ ഗ്ലോബൽ സംഘടന ശക്തമായി അപലപിച്ചു.
മൂന്നു കുട്ടികളുമായി ഒരു കുടുംബം വന്നിറങ്ങുകയാണെങ്കിൽ അവർ ടെസ്റ്റിന്റെ പേരിൽ ഒരാൾക്ക് 1800 രൂപ തോതിൽ 9000 രൂപ അടക്കേണ്ടതായി വരും. അത് പോലെ നാട്ടിൽ നിന്നും ഗൾഫിലേക്ക് പോകുന്ന യാത്രക്കാർക്ക് കൊച്ചിൻ വിമാനത്താവളത്തിൽ അവരുടെ ബാഗുകളിൽ നിർബന്ധിച്ചു പ്ളാസ്റ്റിക് കവർ ചെയ്യിച്ചു ഓരോ യാത്രക്കാരനിൽ നിന്നും 800 രൂപ വെച്ച് ഈടാക്കുന്നതായി ദോഹയിലെകുള്ള യാത്രക്കാരൻ മാജിക് ടൂർസ് മാനേജിങ് ഡയറക്ടർ അജി കുര്യാക്കോസ് പിഎംഎഫ് ഗ്ലോബൽ പ്രസിഡണ്ട് എം പീ സലീമുമായി അദ്ദേഹത്തിന്റെ ദുരനുഭവം വിവരിച്ചു. ഇതിനു വേണ്ടി ഒരു സംഘം ആളുകൾ എയർപോർട്ടിൽ തമ്പടിച്ചിരിക്കുകയാണെന്നും അപ്പോൾ തന്നെ പ്രസ്തുത വിവരം ഉദ്യോഗസ്ഥരെ ധരിപ്പിച്ചു എന്നും അദ്ദേഹം പറഞ്ഞു.
പ്രവാസികളെ ചൂഷണം ചെയുന്ന ഇത്തരം നടപടിയിൽ സർക്കാർ അടിയന്തരമായി ഇടപെട്ടു പ്രശ്നത്തിന് പരിഹാരം കാണണമെന്ന് കാണിച്ചു കേരള മുഖ്യ മന്ത്രി പിണറായി വിജയനും നോർക്ക ഡയറക്ടർ ബോർഡിനും കത്തെഴുതിയിട്ടുണ്ടെന്ന് ഗ്ലോബൽ പ്രസിഡണ്ട് എം പീ സലിം, ഗ്ലോബൽ കോഓർഡിനേറ്റർ ജോസ് മാത്യു പനച്ചിക്കൽ, ഗ്ലോബൽ സെക്രട്ടറി വർഗീസ് ജോൺ, ഗ്ലോബൽ ട്രഷറർ സ്റ്റീഫൻ കോട്ടയം, യു .എസ്. എ. കോഓർഡിനേറ്റർ ഷാജി രാമപുരം എന്നിവർ വാർത്താകുറിപ്പിൽ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: