ചാത്തന്നൂര്‍: പുനര്‍ നിര്‍മാണത്തിനായി സഞ്ചാരയോഗ്യമായ റോഡുകള്‍ പൊതുമരാമത്ത് അധികൃതരെത്തി ജെസിബി കൊണ്ട് കുത്തിപ്പൊളിച്ചിട്ട് മാസങ്ങള്‍. അറ്റകുറ്റപ്പണികള്‍ നടത്താത്തതോടെ ഇതുവഴിയുള്ള യാത്ര ദുസ്സഹമാണ്.
റോഡിന് കുഴപ്പം ഒന്നും ഉണ്ടായിരുന്നില്ലെന്നും അധികൃതര്‍ റോഡിന്റെ നിലവാരം ഉയര്‍ത്തുന്നതിനായാണ് കുത്തിപൊളിച്ചതെന്ന് പ്രദേശവാസികള്‍ പറയുന്നു. കാരംകോട്-ബഹ്റിന് മുക്ക്, ഉളിയനാട്-കാരംകോട് എന്നീ റോഡുകളാണ് പുതുക്കിപണിയാനായി വെട്ടിപ്പൊളിച്ചത്. നിരവധി ആളുകള്‍ ആശ്രയിക്കുന്ന ഈ റോഡുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കാത്തതില്‍ വ്യാപകപ്രതിഷേധമാണ് ഉയരുന്നത്. അടിയന്തിര ആവശ്യങ്ങള്‍ക്ക് പോലും ഈ ഭാഗത്തേയ്ക്ക് ഓട്ടം വിളിച്ചാല്‍ വാഹനങ്ങള്‍ എത്താറില്ല.
ചിറക്കര പഞ്ചായത്ത് ഓഫീസ്, കൃഷി ഭവന്, ചാത്തന്നൂര്‍ എസ്എന്‍ കോളേജ് തുടങ്ങി നിരവധി സ്ഥാപനങ്ങളിലേക്ക് എത്തേണ്ടവര്‍ ഇപ്പോള്‍ വളരെ ബുദ്ധിമുട്ടനുഭവിക്കുകയാണ്. മറ്റ് ചില റോഡുകളുടെ പണി നടക്കുന്നതിനാലാണ് ഈ രണ്ടു റോഡുകളുടെ പണി പൂര്‍ത്തിയാക്കാന്‍ വൈകുന്നതെന്ന് പിഡബ്ല്യൂഡി അധികൃതര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: