ടെഹ്റാന്: ഇറാനിയന്‍ ടെലിവിഷനില്‍ പ്രദര്‍ശിപ്പിക്കുന്ന സ്ത്രീകളായ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍ ഹിജാബ് ധരിച്ചിരിക്കുന്നതായി കാണിച്ചിരിക്കണമെന്ന് ഫത്വ പുറപ്പെടുവിച്ച് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി. കാര്‍ട്ടൂണുകളിലെയും മറ്റ് അനിമേറ്റഡ് ചിത്രങ്ങളിലെയും സ്ത്രീകള്‍ മുടി മറയ്ക്കേണ്ടത് ആവശ്യമില്ലെങ്കിലും ഹിജാബ് ധരിക്കാത്തതുകൊണ്ടുള്ള പ്രത്യാഘാതങ്ങള്‍ ഒഴിവാക്കാന്‍ ഇത് ആവശ്യമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
അനിമേറ്റഡ് സിനിമകളുടെ കഥാപാത്രങ്ങള്‍ക്ക് ഹിജാബ് ആവശ്യമാണോയെന്ന് വിശ്വസിക്കുന്നുണ്ടോയെന്ന സര്‍ക്കാര്‍ അനുകൂല തസ്നിം വാര്‍ത്താ ഏജന്‍സിയുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ‘ആവശ്യമാണ്’ എന്ന മറുപടിയാണ് ഖമനയിയില്നിന്ന് കിട്ടിയത്. എന്നാല്‍ എന്തുതരം പ്രത്യാഘാതങ്ങളെക്കുറിച്ചാണ് പറയുന്നതെന്ന് അദ്ദേഹം വിശദീകരിച്ചില്ല. ‘ദോഷകരം’ എന്നാണ് പുതിയ ഉത്തരവിനെ സാമൂഹിക പ്രവര്‍ത്തകര്‍ വിശേഷിപ്പിച്ചത്. പലരും പുതിയ ഉത്തരവിനെ രൂക്ഷമായി വിമര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: