ചവറ: കൈചൂണ്ടി പലകമുക്ക്-ശാസ്താംകോട്ട പൈപ്പ് റോഡിന്റെ അറ്റകുറ്റപ്പണികള്‍ക്ക് നടപടിയില്ല. റോഡ് പൂര്‍ണ്ണമായും പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. ശാസ്താംകോട്ട തടാകത്തില്‍ നിന്ന് കൊല്ലം പട്ടണത്തിലേക്ക് കുടിവെള്ളം കൊണ്ടു പോകാനായി പൈപ്പുകള്‍ സ്ഥാപിക്കാനായാണ് സര്‍ക്കാര്‍ പന്മന കോലത്ത് മുക്കില്‍ നിന്നും ശാസ്താംകോട്ടയിലേക്കുള്ള സ്ഥലം ഏറ്റെടുത്തത്.
ആദ്യം ചവറ പ്രിമോപൈപ്പ് ഫാക്ടറിയില്‍ നിര്‍മിച്ച പൈപ്പുകളാണ് വെള്ളം എത്തിക്കാനായി സ്ഥാപിച്ചത്. നിരന്തരമായി പൈപ്പ് പൊട്ടാന്‍ തുടങ്ങിയതോടെ 15 വര്‍ഷം മുമ്പാണ് ജലവിഭവ വകുപ്പ് ആസ്പെറ്റോസ് പൈപ്പ് മാറ്റി കാസ്റ്റ് അയണ്‍ പൈപ്പ് സ്ഥാപിച്ചത്. നാട്ടുകാരുടെ ആവശ്യപ്രകാരം പലരും കയ്യേറിയ വാട്ടര്‍ അതോറിറ്റിവക സ്ഥലം ഒഴിപ്പിക്കുകയും പൈപ്പ് സ്ഥാപിച്ചതിന് മുകളിലൂടെ റോഡ് നിര്‍മ്മിച്ച് ടാര്‍ ചെയ്ത് ചെറിയ വാഹനങ്ങള്‍ക്ക് സഞ്ചരിക്കാന്‍ വേണ്ടി തുറന്നുകൊടുക്കുകയുമായിരുന്നു.
ചവറയില്‍ നിന്നും ശാസ്താംകോട്ടയിലേക്കുള്ള സമാന്തര പാതയായ പൈപ്പ് റോഡിലൂടെ യാത്ര ചെയ്യുന്നവര്‍ക്ക് ആറു കിലോമീറ്റര്‍ ലാഭമാണ്. വാഹനത്തിരക്കുമില്ല. വലിയ വാഹനങ്ങള്‍ റോഡില്‍ പ്രവേശിക്കുന്നത് പൈപ്പ് പൊട്ടാന്‍ കാരണമാകുന്നതിനണ്ടാല് പ്രധാന ജംഗ്ഷനുകളില്‍ റോഡിന് കുറുകെ ചെറുവാഹനങ്ങള്‍ മാത്രം പോകുംവിധം ക്രോസ് ബാറുകള്‍ സ്ഥാപിക്കുകയും ചെയ്തു. എന്നാല്‍ ശാസ്താംകോട്ട മണല്‍ ലോബി പോലീസിനെ വെട്ടിച്ച് കടക്കുന്നതിനായി റോഡിലെ കവചങ്ങള്‍ തകര്‍ക്കുകയും മണ്ണുമായി വലിയ ലോറികള്‍ റോഡില്‍ സഞ്ചാരം നടത്തുകയും ചെയ്യുന്നത് പതിവായി. ഇതോടെയാണ് റോഡ് പൊട്ടിപ്പൊളിഞ്ഞത്.
റോഡിന് വശങ്ങളില് പ്രവര്‍ത്തിക്കുന്ന ചില വ്യവസായ സ്ഥാപനങ്ങളിലേക്ക് ലോഡ് കൊണ്ടുവരുന്ന വലിയ ടോറസ് ലോറികളും പൈപ്പ് റോഡില്‍ യഥേഷ്ടം സഞ്ചാരം നടത്തിയിട്ടും അധികൃതര്‍ മൈനം പാലിക്കുകയാണ്. റോഡിലെ ക്രോസ് ബാറുകള്‍ പണ്ടൂര്‍ണ്ണമായും തകര്‍ത്ത നിലയിലാണ്. വലിയ വാഹനങ്ങള്‍ കയറി റോഡില്‍ സ്ഥാപിച്ചിരിക്കുന്ന വെള്ളം എത്തിക്കുന്ന കൂറ്റന്‍ പൈപ്പുകള്‍ പൊട്ടിയാല്‍ കൊല്ലം നഗരത്തിലെ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ കുടിവെള്ള വിതരണം മുടങ്ങുമെന്നതാണ് സ്ഥിതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: