തിരുവനന്തപുരം: മാവോയിസ്റ്റ് ബന്ധത്തില്‍ അറസ്റ്റിലാവുകയും സിപിഎം ഇടപെട്ട് യുഎപിഎ ഒഴിവാക്കി രക്ഷിച്ചെടുത്ത ആക്റ്റിവസ്റ്റ് നദീര്‍ എന്ന നദിക്കെതിരേ ബാലപീഡനത്തിന് അടക്കം കോഴിക്കോട് റൂറല്‍ എസ്പിക്ക് പരാതി. നിരവധി പെണ്‍കുട്ടികളെയും പീഡിപ്പിച്ചുവെന്ന് പരാതിയില്‍ പറയുന്നു. പീഡന വിവരങ്ങള്‍ വെളിപ്പെടുത്തുന്ന ഒരു ഫെയ്സ്ബുക്ക് പോസ്റ്റ് തെളിവായി നല്കി ശബരിമലയില്‍ ആചാരലംഘനം നടത്തിയ ആക്റ്റിവിസ്റ്റ് ബിന്ദു അമ്മിണിയുടെ നേതൃത്വത്തിലുള്ള കൂട്ടായ്മയാണ് പരാതി നല്‍കിയത്.
സോഷ്യല്‍മീഡിയയിലൂടെ നിരവധി പേരാണ് നദീര്‍ നിരവധി കുട്ടികളേയും, യുവതികളേയും പീഡിപ്പിച്ചുവെന്ന വെളിപ്പെടുത്തല്‍ നടത്തിയത്. താമസിക്കാന്‍ ഇടം നല്കിയ സുഹൃത്തുക്കളുടെ വീട്ടിലെ പെണ്‍കുട്ടികളെ പീഡിപ്പിച്ചുവെന്ന് കുറിപ്പുകളില്‍ പറയുന്നു. അതിനെത്തുടര്‍ന്ന് മാനസിക വിഷമമനുഭവിക്കുന്നവരുടെ അവസ്ഥകളും പേര് വെളിപ്പെടുത്താതെ പോസ്റ്റുകളില്‍ പറയുന്നുണ്ട്. ഇതേത്തുടര്‍ന്ന് നിരവധി ആളുകള്‍ നദിക്കെതിരെ രംഗത്ത് വന്നു.
മോശമായി പെരുമാറാന്‍ ശ്രമിച്ചുവെന്നും, നിര്‍ബന്ധിച്ചപ്പോള്‍ തല്ല് കൊടുക്കേണ്ടി വന്നുവെന്ന യുവതിയുടെ വെളിപ്പെടുത്തലുകള്‍ കൂടി വന്നതോടെ സോഷ്യല്‍മീഡിയയില്‍ വിഷയം വലിയ ചര്‍ച്ചയായി. ഇതേത്തുടര്‍ന്നാണ് ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിയുടെ നേത്യത്വത്തിലുള്ള കൂട്ടായ്മ റൂറല്‍ എസ്.പിക്ക് പരാതി നല്‍കിയത്. റൂറല്‍ എസ്.പി കൂടുതല്‍ അന്വേഷണത്തിന് വേണ്ടി പരാതി ബാലുശ്ശേരി പോലീസിന് കൈമാറിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: