അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്്റ്റിനിറങ്ങുന്ന ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി ഒരു റെക്കോഡിനടുത്ത്. പക്ഷേ അതിന് ഒരു സെഞ്ചുറി വേണമെന്നു മാത്രം.
മൊട്ടേരയില്‍ നടക്കുന്ന മത്സരത്തില്‍ മൂന്നക്കം തികയ്ക്കാനായാല്‍ ക്യാപ്റ്റനെന്ന നിലയില്‍ ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര സെഞ്ചുറികള്‍ നേടുന്ന താരമെന്ന റെക്കോഡാണ് വിരാട് കോഹ്ലിയെ കാത്തിരിക്കുന്നത്. നിലവില്‍ ക്യാപ്റ്റനെന്ന നിലയില്‍ 41 അന്താരാഷ്ട്ര സെഞ്ചുറികളുമായി കോഹ്ലി മുന്‍ ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിങ്ങിന്റെ റെക്കോഡിനൊപ്പമാണ്.
എന്നാല്‍ കോഹ്ലി ഒരു സെഞ്ചുറി നേടിയിട്ട് മാസങ്ങളായി. കൃത്യമായി പറഞ്ഞാല്‍ 2019 നവംബറില്‍ കൊല്‍ക്കത്ത ഈഡന് ഗാര്‍ഡനില്‍ ബംഗ്ലാദേശിനെതിരെ നടന്ന ഡേ-നൈറ്റ് ടെസ്റ്റിലാണ് കോഹ്ലി അവസാനമായി ഒരു സെഞ്ചുറി നേടിയത്. അതിനുശേഷം ന്യൂസീലന്‍ഡിലും ഓസ്ട്രേലിയയിലും നാട്ടിലുമായി 10 ടെസ്റ്റ് ഇന്നിങ്സുകളാണ് കോഹ്ലി ഒരു സെഞ്ചുറി പോലുമില്ലാതെ പിന്നിട്ടത്. ഇംഗ്ലണ്ടിനെതിരെ കഴിഞ്ഞ രണ്ട് ടെസ്്റ്റുകളില്‍ രണ്ട് അര്‍ധ സെഞ്ചുറികള്‍ നേടിയെങ്കിലും കോലിക്ക് അവയൊന്നും സെഞ്ചുറിയിലേക്ക് എത്തിക്കാന്‍ സാധിച്ചിട്ടില്ല.
അതേസമയം മൂന്നാം ടെസ്റ്റില്‍ ഇന്ത്യയെ വിജയത്തിലെത്തിക്കാനായാല്‍ നാട്ടില്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റ് ജയിക്കുന്ന ക്യാപ്റ്റനെന്ന നേട്ടവും കോഹ്ലിക്ക് സ്വന്തമാകും. നിലവില്‍ 21 വിജയങ്ങളുമായി കോഹ്ലി, മുന്‍ ക്യാപ്റ്റന്‍ എം.എസ്. ധോനിയുടെ റെക്കോഡിനൊപ്പമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: