കാസര്‍കോട്: അയോധ്യയില്‍ ഉയരുന്നത് ഒരു ക്ഷേത്രം മാത്രമല്ലെന്നും രാജ്യത്തിന്റെ ആത്മാഭിമാനം പ്രതിഫലിക്കുന്ന രാഷ്ട്ര മന്ദിരമാണെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കെ.സുരേന്ദ്രന് നയിക്കുന്ന വിജയ യാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു യോഗി ആദിത്യനാഥ്.
കേരളത്തില്‍ സിപിഎമ്മിന്റെ ഭരണത്തില്‍ ശബരിമല വിശ്വാസികളെ പീഡിപ്പിച്ചു. ഹൈന്ദവ വിശ്വാസങ്ങളെ ഹനിച്ചു. യുപിയില്‍ ശ്രീരാമ ക്ഷേത്രത്തിന് ശിലയിട്ടു. ശ്രീരാമനെ രാഷ്ട്രപുരുഷനായി ആദരിച്ചു. കേരള സര്‍ക്കാര്‍ ജനഹിതം അനുസരിച്ചല്ല പ്രവര്‍ത്തിക്കുന്നത്. ശബരിമലയില്‍ ജനഹിതം സിപിഎം സര്‍ക്കാര്‍ പാലിച്ചില്ലെന്നും യോഗി പറഞ്ഞു. അയോധ്യയിലെ ശ്രീരാമ ക്ഷേത്രത്തിന് കേരളത്തിലെ ജനങ്ങളില്‍ നിന്ന് വലിയ പിന്തുണയാണ് ലഭിക്കുന്നത്. രാമക്ഷേത്ര നിര്‍മ്മാണത്തിന്റെ ഭാഗമാകുന്ന എല്ലാ മലയാളികളോടും അദ്ദേഹം നന്ദി പറഞ്ഞു.
ആദിശങ്കരന്റെയും ശ്രീനാരായണ ഗുരുവിന്റെയും ഭൂമിയാണ് കേരളം. രാജ്യത്തിന്റെ നാലു കോണുകളില്‍ പീഠങ്ങള്‍ സ്ഥാപിച്ച് ദേശീയ അഖണ്ഡതയുടെ സന്ദേശം നല്കിയ മഹാനാണ് ശ്രീശങ്കരന്. എന്നാല്‍ ഇന്ന് കേരളത്തില്‍ വിഭാഗീയതയും വര്‍ഗീയതയും വളര്‍ത്തുന്നു. തീവ്രവാദ ശക്തികളെ താലോലിക്കുന്നവരാണ് ഭരിക്കുന്നത്. ഇടതു സര്‍ക്കാര്‍ കേരളത്തില്‍ അരാജകത്വം സൃഷ്ടിച്ചു. ജനങ്ങളെ ഭിന്നിപ്പിച്ചു. ഏറ്റവും വലിയ വിപത്തായ ലൗ ജിഹാദിനെ നിയന്ത്രിക്കുന്നതിന് യാതൊരു നടപടിയും ഉണ്ടായില്ല. ലൗ ജിഹാദിന് പദ്ധതിയിടുന്നവര്‍ക്ക് കേരളം സഹായം നല്കിയപ്പോള് ഉത്തര്‍പ്രദേശില്‍ ലൗ ജിഹാദിന് എതിരായി നിയമം കൊണ്ടു വന്നു. കേരളത്തില്‍ കണ്ണൂരടക്കം പലയിടങ്ങളിലും ദേശവിരുദ്ധ ശക്തികള്‍ വളരുന്നു. ഐഎസ് തീവ്രവാദികളും കേരളത്തില്‍ സാന്നിധ്യം സ്ഥാപിച്ചു. എന്നാല്‍ കേരളത്തിലെ സര്‍ക്കാരുകള്‍ ദേശസുരക്ഷക്കായി യാതൊരു നടപടിയും സ്വീകരിക്കുന്നില്ലന്ന് യോഗി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: