ആലപ്പുഴ: നെഹ്റു യുവകേന്ദ്ര ജല്‍ശക്തി അഭിയാന് ക്യാച്ച് ദി റെയിന്റെ ഭാഗമായി നടന്ന ഫോട്ടോഗ്രാഫി മത്സരത്തില്‍ തലവടി 49-ാം നമ്പര്‍ അങ്കണ വാടി വിദ്യാര്‍ത്ഥി എം. പി. അധ്രികേയിന് ജയം. അങ്കവാടി ടീച്ചര്‍ ഷീലയുടെ നിര്‍ദേശപ്രകാരം ആലപ്പുഴ എന്‍വൈകെഎസ് നടത്തിയ ജലസംരക്ഷണം എന്ന മൊബൈല്‍ ഫോട്ടോഗ്രാഫി ചാലഞ്ചിലാണ് അധ്രികേയ് വിജയിച്ചത്. ഫോട്ടോയും, ഫോട്ടോയ്ക്ക് കിട്ടുന്ന ഇന്‍സ്റ്റാഗ്രാം ലൈക്കും ഒരേപോലെ പരിഗണിച്ചായിരുന്നു മൂല്യനിര്‍ണ്ണയം നടത്തിയത്.
സ്കൂള്‍ മുതല്‍ കോളേജ് വരെയുള്ള എല്ലാ വിദ്യാര്‍ത്ഥികളേയും പങ്കെടുപ്പിച്ചാണ് മത്സരം നടത്തിയത്. അധ്രികേയെ തലവടി പഞ്ചായത്ത് പ്രസിഡന്റ് ഗായത്രി എം. നായര്‍, അംഗന്‍വാടി ടീച്ചര്‍ ഷീല സതീഷ്, ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ അജിത് കുമാര്‍ പിഷാരത്ത് എന്നിവര്‍ ചേര്‍ന്ന് വീട്ടിലെത്തി അനുമോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: