ന്യൂദല്‍ഹി: ഇന്ത്യയില്‍ നിര്‍മിച്ച വജ്ര കെ 9 ഹൊവിറ്റ്സര്‍ തോക്കുകള്‍ ലഡാക്കില്‍ വിന്യസിച്ചു. സൈന്യത്തില്‍ ഉള്‍പ്പെടുത്തിയ 100 പീരങ്കികളില്‍ മൂന്നെണ്ണമാണ് ലഡാക്കിലെ കരസേനയുടെ സ്ഥിരം താവളങ്ങളില്‍ എത്തിച്ചത്. ഇത്രയേറെ ഉയരത്തില്‍ ഇവ എങ്ങനെ പ്രവര്‍ത്തിക്കുമെന്ന് പരീക്ഷിക്കാനാണിത്.
ഇവയുടെ പ്രവര്‍ത്തനം വിലയിരുത്തിയ ശേഷം വേണമെങ്കില്‍ രണ്ടോ മൂന്നോ റജിമെന്റ് തോക്കുള് കൂടി വാങ്ങി ഉയര്‍ന്ന മേഖലകളില്‍ വിന്യസിക്കും. ഗുജറാത്തിലെ സൂററ്റിനു സമീപം ഹാസിറയിലെ ലാര്സണ് ആന്‍ഡ് ട്യൂബ്രോയുടെ ഫാക്ടറിയിലാണ് വജ്ര കെ 9 നിര്‍മിക്കുന്നത്. 38 കിലോമീറ്ററാണ് ഇതിന്റെ ദൂരപരിധി.
1986ലെ ബൊഫോഴ്സ് അഴിമതിക്കു ശേഷം കരസേനയ്ക്ക് ഇതുവരെ ഹൊവിറ്റ്സര്‍ തോക്കുകള്‍ വാങ്ങി നല്‍കിയിട്ടില്ല. ഇപ്പോള്‍ നൂറെണ്ണം വാങ്ങി നല്കി. വജ്ര കെ9, ധനുഷ്, എം 777 ഹൊവിറ്റ്സര്‍ തോക്കുകളാണ് ഇപ്പോ ള്‍ സൈന്യത്തിന് നല്‍കിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: