കോഴിക്കോട് : നാദാപുരത്ത് വീണ്ടും തട്ടിക്കൊണ്ടു പോകൽ. പേരാമ്പ്ര പന്തിരിക്കര സ്വദേശി ചെമ്പു നടക്കണ്ടിയിൽ അജ്നാസ് എന്ന യുവാവിനെ അജ്ഞാത സംഘം തട്ടിക്കൊണ്ടു പോയി. നമ്പർ പ്ലേറ്റില്ലാത്ത ഇന്നോവ കാറിലെത്തിയ സംഘമാണ് യുവാവിനെ തട്ടിക്കൊണ്ടു പോയത്. വെള്ളിയാഴ്ച പുലർച്ചെ 12.30 ഓടെയാണ് സംഭവം.
ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാമത്തെ തവണയാണ് നാദാപുരത്ത് നിന്നും ആളുകളെ തട്ടിക്കൊണ്ടുപോകുന്നത്. അരൂർ എളയിടത്ത് സുഹൃത്തുക്കളോടൊപ്പം വോളിബോൾ മത്സരം കാണാനെത്തിയതായിരുന്നു അജ്നാസ്. മത്സരം കഴിഞ്ഞ് മടങ്ങുമ്പോഴാണ് അജ്നാസിനെ സംഘം തട്ടിക്കൊണ്ടു പോകുന്നത്. യുവാവിന്റെ കൂടെയുണ്ടയിരുന്ന സുഹൃത്തുക്കളെയും സംഘം മർദ്ദിച്ചു. സംഭവത്തിൽ നാദാപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഫെബ്രുവരി 13 നാണ് പ്രവാസി വ്യവസായിയായ എം.ടി.കെ അഹമ്മദിനെ അജ്ഞാത സംഘം തട്ടിക്കൊണ്ടു പോയത്. തുടർന്ന് രണ്ട് ദിവസങ്ങൾക്ക് ശേഷം ഇയാളെ രാമനാട്ടുകരയ്ക്കടുത്ത് ഉപേക്ഷിക്കുകയായിരുന്നു. സംഭവത്തിൽ പ്രതികളെ കണ്ടെത്താൻ പോലീസിന് ഇതുവരെ സാധിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: