ലണ്ടൻ: ലോക വ്യാപാരസംഘടനയ്ക്ക് ആദ്യമായി വനിതാ മേധാവി. ആഫ്രിക്കൻ വംശജയായ നഗോസി ഒകോൻജോ ഇവേലയെയാണ് ഡബ്ലു.ടി.ഒയുടെ പുതിയ ഡയറക്ടർ ജനറൽ ചുമതലയിൽ നിയമിച്ചത്. നൈജീരിയൻ സാമ്പത്തിക ശാസ്ത്രജ്ഞയാണ് നഗോസി. ദക്ഷിണ കൊറിയയുടെ പ്രതിനിധി പിന്മാറിയതോടെയാണ് വോട്ടെടുപ്പില്ലാതെ നഗോസി തെരഞ്ഞെടുക്കപ്പെട്ടത്.
ലോകാരോഗ്യസംഘടനയുടെ തലപ്പത്തേക്ക് ഒരു വനിത കടന്നുവരുന്നത് ആദ്യമായിട്ടാണ്. സെഷനിലുടനീളം ഇന്ത്യയുടെ ശക്തമായ പിന്തുണയാണ് നൈജീരിയൻ പ്രതിനിധിക്ക് കരുത്തായത്. കഴിഞ്ഞ നവംബറിൽ സാങ്കേതിക കാര്യങ്ങൾ പറഞ്ഞ് അമേരിക്ക ലോക വ്യാപാര സംഘടനാ നടപടികൾ എതിർത്തിരുന്നു. ഇന്നലെ നടന്ന തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് തെക്കൻ കൊറിയയുടെ പ്രതിനിധിയായ യോ മിംഗ് ഹീ പിന്മാറിയതോടെയാണ് നഗോസി ജയിച്ചത്.
ലോകബാങ്ക് ചുമതലയിലും നൈജീരിയയുടെ ധനമന്ത്രിയായും 25 വർഷത്തെ പ്രവർത്തന പരിചയമുള്ള വനിതയാണ് നഗോസി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: