തിരുവനന്തപുരം: അധ്യാപകരെ സമരം ചെയ്യാന്‍ തെരുവിലിറക്കുന്നത് ഒരു സര്‍ക്കാരിനും ഭൂഷണമല്ലെന്ന് ദേശീയ അധ്യാപകപരിഷത്ത് സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ഗോപകുമാര്‍. പത്ത് വര്‍ഷമായി നിയമന അംഗീകാരം ഇല്ലാതെ ജോലി ചെയ്യുന്ന അണ് എക്കണോമിക് സ്കൂളിലെ അധ്യാപകര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന നിരാഹാര സമരത്തെ അഭിവാദ്യം ചെയ്യുകയായിരുന്നു അദ്ദേഹം.
സര്‍ക്കാരിന്റെ അഭിമാനപദ്ധതിയായ പൊതു വിദ്യാഭ്യാസ യജ്ഞവും ഓണ്‍ലൈന്‍ ക്ലാസും തകൃതിയായി നടക്കുമ്പോഴാണ് ഒരു വിഭാഗം അധ്യാപകര്‍ ഉപജീവനത്തിനായി തെരുവില്‍ സമരം ചെയ്യേണ്ടി വരുന്നത്. കൈക്കുഞ്ഞുങ്ങളെ അടക്കം ഉറ്റവരെ വീട്ടില്‍ ഉപേക്ഷിച്ച് വിദൂര ജില്ലകളില്‍ നിന്നുപോലും സെക്രട്ടേറിയറ്റിന് മുന്നിലെത്തി അനിശ്ചിതകാല നിരാഹാര സമരം നടത്തുന്ന വനിതകള്‍ അടക്കമുള്ള അധ്യാപകരുടെ ന്യായമായ അവകാശങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ തയാറാവണം.
ദല്‍ഹിയില്‍ സമരം ചെയ്യുന്ന കര്‍ഷകരെ സഹായിക്കാന്‍ കേരളത്തില്‍ നിന്ന് വണ്ടികയറിയവരാരെയും തലസ്ഥാനത്ത് വെയിലിലും മഞ്ഞിലും സമരം ചെയ്യുന്നവരുടെ അടുത്തൊന്നും കാണാനില്ലെന്നും ഗോപകുമാര്‍ പറഞ്ഞു. സംസ്ഥാന സെക്രട്ടറി ശ്യാംലാല്‍, ജില്ല അധ്യക്ഷന്‍ ഷാജി, സെക്രട്ടറി അരുണ്‍കുമാര്‍ സംസ്ഥാന സമിതി അംഗങ്ങളായ അജന്, ബൈജു, ആദര്‍ശ് പൂവച്ചല്‍, വനിതാ ഭാരവാഹികളായ സിനി. എസ്, സിനി ജി.എസ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: