ചെന്നൈ: കരിയറിലെ 150-ാം ടെസ്റ്റ് ഇന്നിങ്സില്‍ പൂജ്യനായി മടങ്ങി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിലാണ് അഞ്ച് പന്ത് മാത്രം നേരിട്ട് പൂജ്യനായി കോഹ്ലി പുറത്തായത്. സ്പിന്നര്‍ മൊയീന്‍ അലിയുടെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു കോലി.
ഒരു തവണ കൂടി ഈ സ്കോറിന് പുറത്തായാല്‍ ഏറ്റവും കൂടുതല്‍ തവണ പൂജ്യത്തിന് പുറത്തായ ക്യാപ്റ്റനാവും കോഹ്ലി. എന്നാല്‍ കോഹ്ലി ഒറ്റയ്ക്കല്ല, മുന്‍ ക്യാപ്റ്റന്‍ എം.എസ്. ധോണിയും അവിടെയുണ്ട്. നിലവില്‍ ധോണിയുടെ പേരിലാണ് ഈ മോശം റെക്കോഡ്. ടെസ്റ്റ് കരിയറില്‍ ആദ്യായിട്ടാണ് കോലിയെ ഒരു സ്പിന്നര്‍ പൂജ്യത്തിന് പുറത്താക്കുന്നത്.
കോഹ്ലി പതിനൊന്നാം തവണയാണ് ടെസ്റ്റ് ക്രിക്കറ്റില്‍ റണ്‍സെടുക്കാതെ പുറത്താവുന്നത്. നിലവില്‍ ക്രിക്കറ്റില്‍ സജീവമായ ഇന്ത്യന്‍ താരങ്ങളില്‍ ഏറ്റവും കൂടുതല്‍ പൂജ്യത്തിന് പുറത്തായ താരം കോഹ്ലിയായി. മറ്റൊരു മോശം റെക്കോഡിന്റെ കൂടി അടുത്തെത്തി കോഹ്ലി. ഇന്ത്യന്‍ ടീമിന്റെ ക്യാപറ്റനായ ശേഷം ഏഴാം തവണയാണ് പൂജ്യത്തിന് പുറത്താകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: