ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിലെ ഉത്സവം 14ന് കൊടിയേറി 23ന് ആറാട്ടോടുകൂടി സമാപിക്കും. 21നാണ് ചരിത്ര പ്രസിദ്ധമായ ഏഴരപൊന്നാന ദര്‍ശനം. കോറോണ വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കര്‍ശനമായ നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇത് സംബന്ധിച്ച് ഇന്നലെ നടന്ന അവലോകന യോഗം നഗരസഭാ അദ്ധ്യക്ഷ ലൗലി ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ദേവസ്വം ബോര്‍ഡംഗം പി.എം. തങ്കപ്പന് അധ്യക്ഷനായി. ഡിവൈഎസ്പി എം.സുനില്‍കുമാര്‍, ്ര്രേക്ഷത ഉപദേശക സമിതി സെക്രട്ടറി കെ.എന്‍.ശ്രീകുമാര്‍, ഹിന്ദുഐക്യവേദി ജില്ലാ സെക്രട്ടറി രാജേഷ് നട്ടാാശ്ശേരി, വിവിധ ഹൈന്ദവ സംഘടനാ പ്രതിനിധികള്‍, നഗരസഭ അംഗങ്ങള്‍ തുടങ്ങിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
1. കൊടിയേറ്റ് മുതല്‍ ആറാട്ട് വരെയുള്ള എല്ലാ ചടങ്ങുകളുടെയും പ്രവേശനം പാസ്സ് മൂലം നിയന്ത്രിക്കും.
2. പാസ്സുകള്‍ കല്ല്യാണ മണ്ഡപത്തിലുള്ള ക്ഷേത്രഉപദേശക സമിതി ആഫീസില്‍ നിന്നും മുന്‍കൂട്ടി വിതരണം ചെയ്യും.
3. ഉത്സവ ദിവസങ്ങളില്‍ (ആറാട്ട് ദിവസം ഒഴികെ) വെളുപ്പിന് 4 മുതല്‍ ഭക്തജനങ്ങള്‍ക്ക് പ്രവേശനം ഉണ്ടായിരിക്കും. 4 മുതല്‍ 7 മണി വരെയുള്ള സമയത്ത് പ്രവേശനത്തിന് നിയന്ത്രണം ഉണ്ടായിരിക്കില്ല.
4. കൊടിയേറ്റ് ദര്‍ശിക്കുന്നതിനായി ഭക്തജനങ്ങള്‍ക്ക് പ്രത്യേകമായി അടയാളപ്പെടുത്തുന്ന സ്ഥലങ്ങളില്‍ നില്ക്കേണ്ടതാണ്. കൊടിമരചുവട്ടിലേക്ക് ഭക്തര്‍ക്ക് പ്രവേശനമില്ല.
5. പോലീസ്, വാളന്റിയേഴ്സ് എന്നിവരുടെ നിര്‍ദ്ദേങ്ങള്‍ ഭക്തജനങ്ങള്‍ അനുസരിക്കണം.
6. രാവിലെ 7.30 മുതല്‍ ശ്രീബലി സമയത്ത് പ്രവേശന നിയന്ത്രണം ഏര്‍പ്പെടുത്തുന്നതും പറ, അന്‍പൊലി വഴി പാടുകള്‍ നടത്തുവാനുള്ളവരെയും മറ്റ് വഴിപാടുകള്‍ നടത്താനുള്ളവരെയും മാത്രമേ ക്ഷേത്ര മതില്ക്കകത്തേക്ക് പ്രവേശിപ്പിക്കുകയുള്ളൂ.
7. ഉത്സവബലി ദര്‍ശനത്തിന് ഒരു ദിവസം 300 പേരെ മാത്രമേ അനുവദിക്കുകയുള്ളൂ. ഉത്സവബലി പുറത്തെ പ്രദക്ഷിണ സമയത്ത് ഭക്തജനങ്ങള്‍ക്ക് ശീവേലിപ്പാതയ്ക്ക് വെളിയില്‍ നിന്ന് ചടങ്ങ് ദര്‍ശിക്കാം. ദേവനോടും തന്ത്രിയോടും ഒപ്പമുള്ള പ്രദക്ഷിണം ഒഴിവാക്കേണ്ടാതാണ്. പുറത്തെ പ്രദക്ഷിണത്തിന് ശേഷം ആര്‍ക്കും അകത്തേയ്ക്ക് പ്രവേശനം ഉണ്ടായിരിക്കുകയില്ല.
8. വൈകിട്ടത്തെ കാഴ്ചശ്രീബലി സമയത്തും പറ, അന് പൊലി വഴിപാടുകള്‍ നടത്താനുള്ളവരെയും ചുറ്റുവിളക്ക് മറ്റ് വഴിപാടുകള്‍ നടത്താനുള്ളവരെയും മാത്രമേ ക്ഷേത്രത്തിനകത്തേയ്ക്ക് പ്രവേശിപ്പിക്കുകയുള്ളൂ.
9. 1 മുതല്‍ 8 വരെയുള്ള ഉത്സവദിവസങ്ങളില്‍ രാവിലെ 2000, വൈകിട്ട് 2000 എന്ന കണക്കില്‍ 4000 പേരെയും 8-ാം ഉത്സവം ഏഴരപ്പൊന്നാന ദര്‍ശനത്തിന് 5000 പേരെയും 9, 10 ഉത്സവദിവസങ്ങളില്‍ 5000 പേര്‍ക്കു മായി പ്രവേശനം നിയന്ത്രിച്ചിരിക്കുന്നു. ആസ്ഥാന മണ്ഡപത്തില്‍ ദര്‍ശനം ആരംഭിക്കുന്ന രാത്രി 9 മണി മുതല്‍ ഭക്തജനങ്ങളെ 50 പേരടങ്ങുന്ന ചെറുസംഘങ്ങളായി ക്ഷേത്രമതില്‍ക്കകത്തേയ്ക്ക് പ്രവേശിപ്പിക്കുകയുള്ളൂ. പ്രധാന ഗോപുര വാതിലില്‍ നിന്നും നേരെ ആസ്ഥാന മണ്ഡപത്തിന് മുന്നിലെത്തി ദര്‍ശനം നടത്തി കൃഷ്ണന് കോവിലിന് മുന്നിലൂടെ പുറത്തേയ്ക്ക് പോകണം.
10. എഴുന്നള്ളിപ്പിന് മുന്പില് 100 മീറ്റര്‍ അകലെ മാത്രമേ ഭക്തരെ നില്കുവാന് അനുവദിക്കുകയുള്ളൂ. എഴുന്നള്ളിപ്പ് കണ്ട് തൊഴുത്, പറ , അന്‍പൊലി വഴി പാടുകള്‍ സമര്‍പ്പിച്ച് എത്രയും വേഗം പുറത്തേക്ക് പോകേണ്ടതാണ്.
11. കല്യാണമണ്ഡപത്തിന് സമീപം പ്രവര്‍ത്തിക്കുന്ന ക്ഷേത്ര ഉപദേശകസമിതി ആഫീസില്‍ നിന്നും ഒരാള്‍ക്ക് 1 എന്ന ക്രമത്തില്‍ 1, 8 ഉത്സവദിവസങ്ങളിലെ പ്രവേ ശന പാസ്സുകള്‍ മുന്‍കൂട്ടി ലഭിക്കും.
12. ആറാട്ട് ദിവസം രാവിലെ 6 മുതല്‍ ഭക്തജനങ്ങള്‍ക്ക് ദര്‍ശനം ഉണ്ടായിരിക്കും. ഉച്ചയ്ക്ക് 12 ന് ആറാട്ട് എഴു ന്നള്ളിപ്പ്. 12 മുതല്‍ വൈകിട്ട് 5 വരെ ആറാട്ട് ദര്‍ശനം ആനകൊട്ടിലില് പത്യേകം അലങ്കരിച്ച മണ്ഡപത്തില്‍. ഈ സമയം ഭക്തജനങ്ങള്‍ക്ക് പറ, അന്‍പൊലി വഴിപാടു കള്‍ സമര്‍പ്പിക്കുന്നതിനുള്ള സൗകര്യം ഉണ്ടായിക്കും.
13. ആറാട്ട് ദിവസം വൈകിട്ട് 5 ന് ആറാട്ട് പുറത്തേക്ക് എഴുന്നള്ളിക്കും. എഴുന്നള്ളിപ്പ് വീഥിയില്‍ ആറാട്ട് കടവ് വരെയും തിരിച്ച് ക്ഷേത്രസന്നിധിയില്‍ എത്തു ന്നതുവരെയും പറ, അന്‍പൊലി വഴിപാടുകള്‍ സ്വീകരിക്കില്ല.
14. ആറാട്ട് എഴുന്നള്ളിപ്പ് കടന്നു വരുമ്പോഴും തിരിച്ച് എഴുന്നള്ളുമ്പോഴും ദീപങ്ങള്‍ തെളിയിച്ച് ഭഗവാനെ എതിരേല്ക്കാവുന്നതാണ് . എന്നാല്‍ സംഘം ചേര് ന്നുള്ള സ്വീകരണപരിപാടികള്‍ ഒഴിവാക്കണം.
15. ക്ഷേത്ര ഗോപുരങ്ങളില്‍ പ്രധാന ഗോപുരമായ പടിഞ്ഞാറെ ഗോപുരത്തിലൂടെ അകത്ത് പ്രവേശിക്കേ ണ്ടതും കൃഷ്ണന് കോവിലിലൂടെ പുറത്തേക്ക് പോകേണ്ടതുമാണ് മറ്റ് വാതിലുകള്‍ തുറക്കുന്നതല്ല. കൊടിയേറ്റ് സമയത്ത് കൃഷ്ണന്‍കോവില്‍ കവാടത്തിലൂടെയും തെക്ക് വശം സ്റ്റേജിന് സമീപമുള്ള വാതിലിലൂടെയും പ്രവേശനം നിയന്ത്രിക്കും.
16. ആറാട്ട് എഴുന്നള്ളിപ്പിനോടൊപ്പം 20 ആളുകള്‍ക്ക് മാത മാണ് അനുവാദമുള്ളത്. ആകയാല്‍ ചടങ്ങുകളുമായി ബന്ധമുള്ളവരെ മാത്രമേ ആറാട്ട് എഴുന്നള്ളിപ്പിനോ ടൊപ്പം പോകുവാനും തിരികെ വരുവാനും അനുവദിക്കു.
17. ത്രന്തി, മേല്‍ശാന്തി, പരികര്‍മ്മികള്‍ എന്നിവര്‍ക്ക് മാത്രമേ ആറാട്ട് കടവില്‍ ഇറങ്ങുവാന്‍ പാടുള്ളൂ
18. ആറാട്ട് കടവിലെ തിരക്ക് ഒഴിവാക്കുന്നതിനായി ഭക്തര്‍ക്ക് ആറാട്ട് കടവിലേക്ക് പ്രവേശനം അനുവദിക്കില്ല
ഉത്സവത്തിന് മുന്നോടിയായി കൊടിക്കൂറ, കൊടിക്കയര്‍ സമര്‍പ്പണം നടന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മെംബര്‍ പി.എം തങ്കപ്പന്, ഉപദേശക സമിതി സെക്രട്ടറി കെ.എന്‍ ശ്രീകുമാര്‍, അഡ്മിനിസ്ട്രേറ്റീവ് ആഫീസര്‍ മുരാരി ബാബു, ഉപദേശക സമിതി അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് ചെങ്ങളം വടക്കത്തില്ലത്ത് ഗണപതി നമ്പൂതിരിയില്‍ നിന്ന് കൊടിക്കൂറയും കൊടിക്കയറും ഏറ്റുവാങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: