മുംബൈ: ഗാലറികളില്‍ മുഴങ്ങിക്കേട്ട സച്ചിന്… സച്ചിന്… വിളികള്‍ വീണ്ടും മുംബൈ നഗരത്തില്‍ ഉയര്‍ത്തി ആരാധകര്‍. ഇടനിലക്കാര്‍ രാജ്യതലസ്ഥാനത്ത് നടത്തിയ അക്രമങ്ങളെ വെള്ളപൂശി ഇന്ത്യക്കെതിരെ പ്രചരണം അഴിച്ചുവിട്ട വിദേശ സെലിബ്രിറ്റികള്‍ക്കെതിരെ സച്ചിന് രംഗത്തുവന്നിരുന്നു. ഇന്ത്യയുടെ വിഷയങ്ങളില്‍ ബാഹ്യശക്തികള്‍ക്ക് കാഴ്ചക്കാരാകാം, പങ്കാളികാനാകാനാകില്ലെന്നും രാജ്യം ഒരുമിച്ചു നില്‍ക്കണമെന്നും സച്ചിന് വ്യക്തമാക്കിയിരുന്നു. ഇതേ തുടര്‍ന്ന് രാജ്യവിരുദ്ധശക്തികളുടെ സംഘടിത ആക്രമണം സച്ചിന് നേരിട്ടു. ഇതോടെയാണ് മുംബൈ നഗരത്തില്‍ സച്ചിന് അനുകൂലികള്‍ പ്രകടനം നടത്തിയത്.
‘ഞങ്ങള്‍ സച്ചിനെ പിന്തുണയ്ക്കുന്നു’ എന്ന കാര്‍ഡുകള്‍ ഉയര്‍ത്തിയാണ് ആരാധകര്‍ മുംബൈയിലെ സച്ചിന്റെ വസതിക്കു മുന്‍പിലേക്ക് പ്രകടനമായി എത്തി തടിച്ചുകൂടിയത്. ‘ഭാരതരത്നത്തെ’ അപമാനിക്കുന്നത് ഹിന്ദുസ്ഥാന്‍ സഹിക്കില്ല എന്നെഴുതിയ പ്ലാക്കാര്‍ഡുകളും അവര്‍ ഉയര്‍ത്തി. പോപ്പ് ഗായിക റിയാന, പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ ട്യുന്‍ബെര്‍ഗ് എന്നിവര്‍ ഇടനിലക്കാരുടെ സമരത്തിന് പിന്തുണയുമായി എത്തിയപ്പോഴായിരുന്നു സച്ചിന് തെന്‍ഡുല്‍ക്കര്‍ നിലപാട് വ്യക്തമാക്കിയത്.
കൊച്ചിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സച്ചിന്റെ കട്ടൗട്ടില്‍ കരിഓയില്‍ ഒഴിച്ചു പ്രതിഷേധിച്ചിരുന്നു. ഇതിനുള്ള പ്രതിഷേധവും കൂടിയായിരുന്നു മുംബൈയില്‍ സച്ചിന് ആരാധകരുടെ പ്രകടനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: