തിരുവനന്തപുരം: തിരുവനന്തപുരം ട്രാവൻകൂർ ടൈറ്റാനിയത്തിൽ ഫർണസ് ഓയിൽ ചോർന്ന സംഭവത്തിൽ ജീവനക്കാർക്ക് വീഴ്ച സംഭവിച്ചെന്ന് പ്രാഥമിക റിപ്പോർട്ട്. കമ്പനി നടത്തിയ ആഭ്യന്തര അന്വേഷണത്തിലാണ് ജീവനക്കാരുടെ വീഴ്ച കണ്ടെത്തിയത്. ഉപകരണങ്ങളുടെ കാലപ്പഴക്കവും ചോര്‍ച്ചയക്ക് കാരണമായി. വിശദമായ അന്വേഷണത്തിനായി മൂന്നംഗ സമിതിയെ നിയോഗിച്ചു. കാരണക്കാരായ ജീവനക്കാര്‍ക്കെതിരെ നടപടി ഉണ്ടാകും.
എണ്ണ ചോര്‍ച്ചയെക്കുറിച്ച് കാലപ്പഴക്കം ചെന്ന ഉപകരണങ്ങളും ചോര്‍ച്ചയ്ക്ക് ആക്കം കൂട്ടിയെന്നാണ് കണ്ടെത്തൽ. റിപ്പോര്‍ട്ട് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് കൈമാറും. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് ഐഎഎസ്, മലബാർ സിമന്റ്സ് എം.ഡി എം മുഹമ്മദ് അലി, കെ.എം.എം.എൽ എം.ഡി എസ്.ചന്ദ്രബോസ് എന്നിവരാണ് അന്വേഷണ സമിതി അംഗങ്ങൾ. പത്തു ദിവസത്തിനകം സമിതി റിപ്പോർട്ട് സമർപ്പിക്കും.
ഇതിനിടെ ഫര്‍ണസ് ഓയില്‍ കലര്‍ന്ന മണല്‍ 90ശതമാനവും നീക്കം ചെയ്തു. സര്‍ക്കാര്‍ നിശ്ചയിക്കുന്ന നഷ്ടപരിഹാരം പ്രദേശവാസികള്‍ക്ക് കമ്പനി നല്‍കും . 2000 മുതല്‍ 5000 ലിറ്റര്‍ വരെ ഫർണസ് ഓയിലാണ് ഇന്നലെ പുലർച്ചെ മുതൽ ചോര്‍ന്നത്. മല്‍സ്യത്തൊഴിലാളികള്‍ അറിയച്ചപ്പോഴാണ് കമ്പനി വിവരം അറിഞ്ഞത്. അപ്പോഴേക്കും തീരത്താകെ ഓയില്‍ പടര്‍ന്നിരുന്നു. സൾഫർ ഉൾപ്പെടെ രാസവസ്തുക്കൾ ഉള്ള എണ്ണയായതിനാൽ ആരോഗ്യ പ്രശ്നങ്ങൾക്കിടയാക്കും. അതിനാല്‍ നാളെക്കൂടി കടലിൽ ഇറങ്ങരുതെന്ന നിര്‍ദേശം ഉണ്ട്.
മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ നിര്‍ദേശ പ്രകാരം കമ്പനി ഇപ്പോൾ പ്രവര്‍ത്തനം നിര്‍ത്തിവച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: