കാബൂള്‍: അഫ്ഗാനിസ്ഥാന് ജനസേചനത്തിനായി ലലന്ദറില് ഇന്ത്യ അണക്കെട്ട് നിര്‍മ്മിച്ചു നല്‍കും. ഇതു സംബന്ധിച്ച് ധാരാണാ പത്രത്തില്‍ ഇരു രാജ്യങ്ങളും കഴിഞ്ഞദിവസം ഒപ്പുവെച്ചു. വീഡിയോ കോണ്‍ഫെറന്‍സിങ്ങിലൂടെ നടന്ന ചടങ്ങില്‍ അഫ്ഗാനിസ്ഥാന് വിദേശകാര്യ മന്ത്രി ഹനീഫ് ആത്മറും ഇന്ത്യയ്ക്കായി വിദേശകാര്യമന്ത്രി ഡോ. ജയ്ശങ്കറുമാണ് കരാറില്‍ ഒപ്പുവെച്ചത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും അഫ്ഗാന് പ്രസിഡന്റ് ഡോ. മുഹമ്മദ് അഷ്റഫ് ഘനിയുടെയും സാന്നിധ്യത്തിലാണ് ചടങ്ങ് നടന്നത്.
അഫ്ഗാന് തലസ്ഥാനമായ കാബൂളിന്റെ കുടിവെള്ള ആവശ്യങ്ങള്‍ നിറവേറ്റുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. നിലവിലുള്ള ജലസേചന, അഴുക്ക്ചാല്‍ ശൃംഖല പുനസംഘടിപ്പിക്കുന്നതിന് പുറമെ പ്രദേശത്തെ വെള്ളപ്പൊക്കത്തില്‍ നിന്ന് സംരക്ഷിക്കാനും ഇവിടങ്ങളില്‍ വൈദ്യുതി ലഭ്യമാക്കാനും പദ്ധതി സഹായിക്കും.
2016 ജൂണില്‍ പ്രധാനമന്ത്രിയും രാഷ്ട്രപതിയും ഉദ്ഘാടനം ചെയ്ത ഇന്ത്യഅഫ്ഗാനിസ്ഥാന്‍ ഫ്രണ്ട്ഷിപ്പ് ഡാമിന് (സല്‍മ അണക്കെട്ടിന്) ശേഷം അഫ്ഗാനിസ്ഥാനില്‍ ഇന്ത്യ നിര്‍മ്മിക്കുന്ന രണ്ടാമത്തെ പ്രധാന അണക്കെട്ടാണിത്. അഫ്ഗാനിസ്ഥാന്റെ സാമൂഹികസാമ്പത്തിക വികസനത്തോടുള്ള ഇന്ത്യയുടെ ശക്തവും ദീര്‍ഘനാളായുമുള്ള പ്രതിബദ്ധതയുടെയും ഇരു രാജ്യങ്ങള്‍ തമ്മില്‍ നിലനില്‍ക്കുന്ന പങ്കാളിത്തത്തിന്റെയും പ്രതിഫലനമാണ് അണക്കെട്ട്. അഫ്ഗാനിസ്ഥാനുമായുള്ള വികസന സഹകരണത്തിന്റെ ഭാഗമായി അഫ്ഗാനിസ്ഥാനിലെ 34 പ്രവിശ്യകളില്‍ 400 ലധികം പദ്ധതികള്‍ ഇന്ത്യ ഇന്ത്യ പൂര്‍ത്തിയാക്കി.
ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തെ പ്രധാനമന്ത്രി ചടങ്ങില്‍ പരാമര്‍ശിച്ചു. ഐക്യവും സുസ്ഥിരതയും സമാധാനവും സമന്വയിപ്പിച്ച സമ്പന്നമായ അഫ്ഗാനിസ്ഥാന് ഇന്ത്യയുടെ തുടര്‍ച്ചയായ പിന്തുണ ഉറപ്പ് മോദി വാഗ്ദാനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: