കനലെരിയും ചിതയിലെ
ചന്ദനമുട്ടിയുടെ
ദാഹം ശമിപ്പിക്കാന്‍
ഉറ്റവര്‍, ഉടയവര്‍ തന്
മിഴിനീരീന്നുമായില്ല.
കത്തിജ്ജ്വലിക്കും തീനാളത്തിന്റെ
സീല്‍ക്കാരം ഭംഗിക്കാന്
പ്രിയതമയുടെ മൗനത്തിനും
കഴിഞ്ഞില്ല.
അഗ്നിയുടെ ഒടുങ്ങാത്ത
കലി അവസാനിപ്പിക്കാന്‍
അവന്റെ സമ്പത്തിനുമായില്ല,
അവന്റെ പദവിക്കും കഴിഞ്ഞില്ല,
ഉറ്റവരുടെ തേങ്ങലനുമായില്ല.
എന്നിട്ടും അവനില്‍ വെറുതേ
മിഴിനീര് ഒലിച്ചുകൊണ്ടേയിരുന്നു.
സാമ്പ്രാണി തിരി ഗന്ധം
അലസമായി വായുവില്‍ ലയിച്ചു
അവസാന ചന്ദനകൊള്ളിയും
അഗ്നിയില്‍ ലയിച്ചു തീരും വരെ.
സുഹ്റ മൈത്ര
പ്രതികരിക്കാൻ ഇവിടെ എഴുതുക: