ന്യൂദല്‍ഹി : റിപ്പബ്ലിക് ദിനത്തില്‍ ചെങ്കോട്ടയിലെ സംഘര്‍ഷങ്ങള്‍ക്ക് നേതൃത്വം നല്കിയ പഞ്ചാബി നടനും ഗായകനുമായ ദീപ് സിദ്ദു അറസ്റ്റില്‍. പഞ്ചാബില്‍ വെച്ചാണ് ദല്‍ഹി പോലീസിന്റെ സെപ്ഷ്യല്‍ സെല്‍ ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കുറിച്ച് സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലിലാണ് പിടികൂടാനായത്.
കിസാന്‍ റാലിക്കിടെയുണ്ടായ അനിഷ്ടസംഭവങ്ങളില്‍ ആരോപണവിധേയനായ ദീപ് സിദ്ദുവിനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ ദല്‍ഹി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ചെങ്കോട്ടയില്‍ അക്രമം നടത്തിയതും പതാക ഉയര്‍ത്തിയതും ദീപ് സിദ്ദുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ്, ആ സമരവുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്നും അക്രമസമരത്തെ തള്ളിക്കളയുന്നുവെന്നും കര്‍ഷക നേതാക്കള്‍ നേരത്തെ തന്നെ വ്യക്തമാക്കിയതാണ്.
ചെങ്കോട്ടയില്‍ സംഘര്‍ഷാവസ്ഥ ഉടലെടുത്തതോടെ ദീപ് സിദ്ദു ഒളിവില്‍ പോവുകയായിരുന്നു. തുടര്‍ന്ന് സമൂഹ മാധ്യമങ്ങളിലൂടെയാണ് ഇയാള്‍ സംസാരിച്ചിരുന്നത്. റിപ്പബ്ലിക് ദിനത്തിന് തലേന്ന് ഗുണ്ടാത്തലവനില്‍ നിന്ന് രാഷ്ട്രീയപ്രവര്‍ത്തകനായി മാറിയ ലാഖ സിദ്ധാന, ദീപ് സിദ്ദു തുടങ്ങിയവര്‍ ഇടനിലക്കാരെ പ്രകോപിപ്പിക്കുന്ന തരത്തിലുള്ള ഇടപെടല്‍ നടത്തിയിരുന്നു.
ചെങ്കോട്ടയില്‍ മൈക്രോഫോണുമായാണ് ദീപ് സിദ്ദു എത്തിയത്. കര്‍ഷക പ്രതിഷേധക്കാരെ ചെങ്കോട്ടയിലേക്ക് വഴിതിരിച്ചത് ദീപ് സിദ്ദുവാണ്. ഇതില്‍ അന്വേഷണം നടത്തണണെന്ന് സമൂഹ്യപ്രവര്‍ത്തകനായ സ്വരാജ് ഇന്ത്യ നേതാവ് യോഗേന്ദ്ര യാദവ് ആവശ്യപ്പെട്ടു.
ചെങ്കോട്ടയിലെ പ്രതിഷേധം സംഘര്‍ഷത്തിലേക്ക് നീങ്ങിയതോടെ ഒളിവില്‍ പോയ ദീപ് സിദ്ദുവിനെ 13 ദിവസങ്ങള്‍ക്ക് ശേഷമാണ് പിടികൂടുന്നത്. ഇതോടെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലാവുന്നവരുടെ എണ്ണം 128 ആയി. ഇന്ത്യയില്‍ സംഘര്‍ഷമുണ്ടാക്കുന്നതിന് പിന്നില്‍ വിദേശ ശക്തികളുടെ ഇടപെടലുകള്‍ ഉള്ളതായി സംശമുണ്ട്. റിപ്പബ്ലിക് ദിന കലാപത്തിനായി വിദേശ രാജ്യങ്ങളില്‍ നിന്നും കോടികള്‍ ഹവാല ഇടപാട് വഴി എത്തിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും എന്‍ഐഎയും അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: