ദുബായ്: പ്രഥമ ഐസിസി പ്ലേയര്‍ ഓഫ് ദ മന്ത് പുരസ്കാരം ഇന്ത്യന്‍ വിക്കറ്റ കീപ്പര്‍ ബാറ്റ്സ്മാന് ഋഷഭ് പന്തിന്. ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ മിന്നുന്ന പ്രകടനമാണ് പന്തിനെ ജനുവരിയിലെ ഐസിസി താരമാക്കിയത്. സിഡ്നി ടെസ്റ്റില്‍ 97 റണ്‍സ് നേടിയ പന്ത് ബ്രിസ്ബന്‍ ടെസ്റ്റില്‍ 89 റണ്‍സുമായി പുറത്താകാതെ നിന്ന് ഇന്ത്യക്ക് അവിശ്വസനീയ വിജയം സമ്മാനിച്ചു.
ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ട്, അയര്‍ലന്‍ഡിന്റെ പോള്‍ സ്റ്റിര്‍ലിങ് എന്നിവരെ പിന്തള്ളിയാണ് ഋഷഭ് പന്ത് പുരസ്കാരം സ്വന്തമാക്കിയത്. ജനുവരിയിലെ മികച്ച വനിതാ താരത്തിനുള്ള പ്ലേയര്‍ ഓഫ് ദ മന്ത് പുരസ്കാരം ദക്ഷിണാഫ്രിക്കയുടെ ഷബ്നിം ഇസ്മയിലിന് ലഭിച്ചു. ടി20 യില്‍ നൂറ് വിക്കറ്റ് നേട്ടം കൈവരിച്ച ആദ്യ ദക്ഷിണാഫ്രിക്കന്‍ താരമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: