ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി നഗരസഭ നേരിടുന്ന പ്രധാനപ്രശ്നനങ്ങളായ മാലിന്യസംസ്ക്കരണം, കുടിവെള്ളം, തെരുവുവിളക്കുകള്‍ തുടങ്ങിയ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാവാന് നഗരസഭ കൗണ്‍സിലില്‍ തീരുമാനമായി.
മാലിന്യനീക്കം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിലുള്ള പരിശോധനകള്‍ക്കും പുതിയ രണ്ടു വാഹനങ്ങള്‍ ക്രമീകരിക്കും. നഗരത്തിലെ വിവിധയിടങ്ങില്‍ മാലിന്യങ്ങള്‍ കുന്നുകൂടുന്നതായി പരാതികള്‍ ഉയരുന്നുണ്ട്. ഇത് ഒഴിവാക്കുന്നതിനായി സ്ഥാപിച്ചിട്ടുള്ള എയറോബിക് ബിന്നുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കും.
മാലിന്യം നീക്കത്തിനായി ഹരിതകര്‍മ്മസേനകളുടെ പ്രവര്‍ത്തനം ഊര്‍ജസ്വലമാക്കും. ഇവരുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി യൂസര്‍ഫീ വാങ്ങുമ്പോള്‍ ബില്ല് നല്‍കുന്നതിനും ഇതിനായി ഉപഭോക്താക്കളുടെ ഫോണ്‍ നമ്പര്‍ നഗരസഭാ ഓഫീസ്, കൗണ്‍സിലര്‍, ഹരിതകര്മ്മസേനാധികൃതര് എന്നിവരുമായി ലിങ്ക് ചെയ്യുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
ഇത് മാലിന്യം കൃത്യമായി നീക്കം ചെയ്യുന്നുണ്ടോ എന്നറിയുന്നതിന് ഉപകരിക്കും. വഴിവിളക്കുകള്‍ തെളിക്കുന്നതിനായി നിലവിലുള്ള കരാറുകാരനുമായി ചര്‍ച്ച നടത്തി പുതിയ കരാര്‍ ഉണ്ടാക്കി വഴിവിളക്കുകളുടെ അറ്റകുറ്റപ്പണികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും. കല്ലിശ്ശേരി പദ്ധതിയില്‍ നിന്നുള്ള ജലവിതരണം പൂര്‍ണ്ണമായും, കറ്റോട് പദ്ധതിയില്‍ നിന്നുള്ള ജലവിതരണം ഭാഗികമായി മുടങ്ങികിടക്കുന്നതിനാല്‍, നഗരത്തില്‍ പലഭാഗങ്ങളിലും കുടിവെള്ളക്ഷാമം രൂക്ഷമാണ്. ഇത് പരിഹരിക്കുന്നതിനായി അറ്റകുറ്റപ്പണികള്‍ വേഗത്തിലാക്കണമെന്നും കുടിവെള്ളക്ഷാമത്തിന് ശാശ്വതപരിഹാരം കാണണമെന്നും ആവശ്യപ്പെട്ട് നഗരസഭ വകുപ്പ് മന്ത്രിയ്ക്ക് നിവേദനം നല്കി. കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശങ്ങളില്‍ നഗരസഭയുടെ നേതൃത്വത്തില്‍ വാഹനങ്ങളില്‍ വെള്ളം എത്തിക്കും. വാഹനം കരാറിനെടുത്ത് ജലവിതരണവകുപ്പിന്റെ സഹകരണത്തോടെയായിരിക്കും കുടിവെള്ളവിതരണം നടത്തുക. ഒരു മാസത്തേയ്ക്കാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: