കരുനാഗപ്പള്ളി: കുലശേഖരപുരം പഞ്ചായത്തിലെ തീരപ്രദേശങ്ങളില്‍ കുടിവെള്ളക്ഷാമം രൂക്ഷമായി തുടരുന്നു. ആശ്വാസമായി കുഴല്‍കിണര്‍ സ്ഥാപിച്ചിട്ടും എംഎല്‍എയുടെ തിരക്ക് മൂലം ഉദ്ഘാടനം വൈകുകയാണ്. എംഎല്‍എയുടെ നടപടി ഇപ്പോള്‍ പ്രദേശവാസികള്‍ക്കിടയില്‍ സജീവ ചര്‍ച്ചയാണ്.
കുലശേഖരപുരം പഞ്ചായത്തിലെ 19, 21, 22 വാര്‍ഡുകളില്‍ കഴിഞ്ഞ ഒരു വര്‍ഷമായി ടാങ്കറില്‍ എത്തിക്കുന്ന ജലമാണ് ആശ്രയം. ഇത് വീടുകളിലെ ആവശ്യത്തിന് തികയാറുമില്ല. ജലക്ഷാമം പരിഹരിക്കുന്നതിന് ബദല്‍ മാര്‍ഗ്ഗം സ്വീകരിക്കണമെന്ന നാട്ടുകാരുടെ നിരന്തരമായ ആവശ്യം പരിഗണിച്ച് എംഎല്‍എ ഫണ്ടും, പഞ്ചായത്തു ഫണ്ടും ഉപയോഗിച്ച് പുളിക്കാമഠം ക്ഷേത്രത്തിനു സമീപത്ത് പഞ്ചായത്തിന്റെ അധീനതയിലുള്ള വസ്തുവില്‍ കുഴല്‍കിണര്‍ സ്ഥാപിച്ചു. കിണര്‍ സ്ഥാപിച്ച് മാസങ്ങള്‍ പിന്നിട്ടിട്ടും കുടിവെള്ളമെത്തിയി. ഇതിനെ തുടര്‍ന്ന് നിലവിലെ ഭരണസമിതി അംഗമായ ബിജെപി പ്രതിനിധിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ ഇടപ്പള്ളിക്കോട്ടയിലെ വാട്ടര്‍ അതോറിറ്റി ഓഫീസ് ഉപരോധിച്ചതോടെ പ്രശ്നം ജനകീയമായി.
ബിജെപി അംഗത്തിന്റെ ശ്രമഫലമായി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ഉള്‍പ്പെടെ ഉളളവര്‍ ഇടപെടല്‍ ശക്തമാക്കുകയും ജനുവരി 31ന് മുമ്പ് കുടിവെള്ളം ലഭ്യമാക്കുമെന്ന് രേഖാമൂലം ഉറപ്പു നല്‍കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് കുഴല്‍കിണറിന്റെ പണി പൂര്‍ത്തീകരിച്ചത്. എന്നാല്‍ ഈ പദ്ധതി ഉദ്ഘാടനം ചെയ്തിട്ടും കുടിവെള്ളക്ഷാമത്തിന് ശാശ്വതപരിഹാരം ഉണ്ടായിട്ടില്ല. ഇതുകാരണം ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: