ചെന്നൈ: ബാറ്റ് കൊണ്ട് വെടിക്കെട്ട് തീര്‍ത്ത് ഋഷഭ് പന്തും പ്രതിരോധത്തിന്റെ വന്മതിലായ ചേതേശ്വര്‍ പൂജാരയും മടങ്ങിയതോടെ ഇന്ത്യ ഫോളോ ഓണ്‍ ഭീഷണിയില്‍. ഇംഗ്ലണ്ടിന്റെ കൂറ്റാന്‍ സ്കോര്‍ (578) പിന്തുടരുന്ന ഇന്ത്യ ഒന്നാം ടെസ്റ്റിന്റെ മൂന്നാള് നാള് കളിനിര്‍ത്തുമ്പോള്‍ ആറു വിക്കറ്റിന് 257 റണ്‍സെന്ന നിലയിലാണ്. ഫോളോ ഓണ്‍ ഒഴിവാക്കാന്‍ ഇനി 122 റണ്‍സ് കൂടി വേണം. ശേഷിക്കുന്നത് നാലു വിക്കറ്റ് മാത്രം. പന്തുകൊണ്ട് പരാജയപ്പെട്ട ഓഫ് സ്പിന്‍ ഓള് റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറും (33) സീനിയര്‍ സ്പിന്നര്‍ ആര്. അശ്വനുമാണ് (8) ക്രീസില്‍.
തകര്‍ത്തടിച്ച ഋഷഭ് പന്തിന് ഒമ്പത് റണ്‍സിനാണ് സെഞ്ചുറി നഷ്ടമായത്. 88 പന്തില്‍ 91 റണ്‍സ് സ്വന്തം പേരില്‍ കുറിച്ചു. ഒമ്പത് ഫോറും അഞ്ച് പടുകൂറ്റന്‍ സിക്സറും പൊക്കി. ചേതേശ്വര്‍ പൂജാരയ്ക്കൊപ്പം അഞ്ചാം വിക്കറ്റില്‍ 119 റണ്‍സ് കൂട്ടിച്ചേര്‍ത്തു. പൂജാര 143 പന്തില്‍ പതിനൊന്ന് ബൗണ്ടറികളുടെ പിന്‍ബലത്തില്‍ 73 റണ്‍സ് നേടി. സ്പിന്നര്‍ ബെസിന്റെ പന്തുകളിലാണ് പന്തും പൂജാരയും പുറത്തായത്.
കൂറ്റന്‍ സ്കോര്‍ പിന്തുടര്‍ന്ന ഇന്ത്യയുടെ തുടക്കം മോശമായി. പത്തൊമ്പത് റണ്‍സ് എടുക്കിന്നതിനിടെ ഓപ്പണര്‍ രോഹിത് ശര്‍മ പുറത്തായി. ആറു റണ്‍സാണ് സമ്പാദ്യം. ആര്‍ച്ചര്‍ക്കാണ് വിക്കറ്റ്. ശര്‍മയ്ക്ക് പിന്നാലെ ശുഭ്മാന്‍ ഗില്ലും പുറത്തായി. 28 പന്തില്‍ അഞ്ചു ബൗണ്ടറികളുടെ മികവില്‍ 29 റണ്‍സ് എടുത്ത ഗില്ലും അര്‍ച്ചര്‍ക്ക് മുന്നില്‍ മുട്ടുമടക്കി.
നായകന് വിരാട് കോഹ്ലിയും (11) ഉപനായകന്‍ രഹാനെയും (1) അനായാസം കീഴടങ്ങിയതോടെ ഇന്ത്യ നാലിന് 73 റണ്‍സെന്ന നിലയില്‍ പരുങ്ങി. പിന്നീട് പൂജാരയും പന്തും ചേര്‍ന്നാണ് ഇന്ത്യന്‍ സ്കോര്‍ ഉയര്‍ത്തിക്കൊണ്ടുവന്നത്.
ഇംഗ്ലീഷ് സ്പിന്നര്‍ ഡോം ബെസ് 23 ഓവറില്‍ 55 റണ്‍സിന് നാലു വിക്കറ്റ് വീഴ്ത്തി. ആര്‍ച്ചര്‍ 16 ഓവറില്‍ 52 റണ്‍സിന് രണ്ട് വിക്കറ്റ് എടുത്തു.
നേരത്തെ എട്ടിന് 555 റണ്‍സെന്ന സ്കോറിന് ഇന്നിങ്സ് പുനരാരംഭിച്ച ഇംഗ്ലണ്ട് 578 റണ്‍സിന് ഓള് ഔട്ടായി. ബുംറയും അശ്വിനും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ഇഷാന്ത് ശര്‍മയ്ക്കും ഷഹ്ബാ്സ് നദീമിനും രണ്ട് വിക്കറ്റ് വീതം ലഭിച്ചു.
സ്കോര്‍ബോര്‍ഡ്
ഇംഗ്ലണ്ട്: ഒന്നാം ഇന്നിങ്സ് 578.
ഇന്ത്യ: ഒന്നാം ഇന്നിങ്സ്: രോഹിത് ശര്‍മ സി ബട്ലര് ബി ആര്‍ച്ചര്‍ 6, ശുഭ്മാന്‍ ഗില്‍ സി ആന്ഡേഴ്സണ് ബി ആര്‍ച്ചര്‍ 29, ചേതേശ്വര്‍ പൂജാര സി ബേണ്‍സ് ബി ബെസ് 73, വിരാട് കോഹ്ലി സി പോപ്പ് ബി ബെസ് 11, അജിങ്ക്യ രഹാനെ സി റൂട്ട് ബി ബെസ് 1, ഋഷഭ് പന്ത് സി ലീച്ച് ബി ബെസ് 91, വാഷിങ്ടണ്‍ സുന്ദര്‍ നോട്ടൗട്ട് 33, ആര്. അശ്വിന് നോട്ടൗട്ട് 8, എക്സ്ട്രാസ് 5, ആകെ ആറു വിക്കറ്റിന് 257.
വിക്കറ്റ് വീഴ്ച: 1-19, 2-44, 3-71, 4-73, 5-192, 6-225.
ബൗളിങ്: ജെയിംസ് ആന്ഡേഴ്സണ് 11-3-34-0, ജോഫ്ര ആര്‍ച്ചര്‍ 16-3-52-2, ബെന്‍ സ്റ്റോക്സ് 6-1-16-0, ജാക്ക് ലീച്ച് 17-2-94-0, ഡൊം ബെസ് 23-5-565-4, ജോ റൂട്ട് 1-0-1-0.
പ്രതികരിക്കാൻ ഇവിടെ എഴുതുക: