ആലപ്പുഴ: കയര്കോര്പറേഷനില് അനധികൃത നിയമനം നടന്നിട്ടില്ലെന്ന് മന്ത്രി തോമസ് ഐസക്ക്. ഇരുപതും പത്തും വര്‍ഷത്തിലധികമായി ജോലി ചെയ്തവരെ സ്ഥിരപെടുത്തുകയാണ് ചെയ്തത്. സ്പെഷല്‍ റൂള്‍സ് ഉണ്ടാക്കിയാല്‍ മാത്രമേ പിഎസ്സി വഴി നിയമനം നടത്താന്‍ കഴിയുള്ളൂ. ആ സാഹചര്യത്തില്‍ ജീവനക്കാരുടെ കുറവ് പരിഹരിക്കാന്‍ നേരത്തെ റിക്രൂട്ട്മെന്റ് നടത്തിയവര്‍ക്ക് മാനുഷികപരിഗണന നല്‍കിയാണ് സ്ഥിരപെടുത്തിയത്.
യുഡിഎഫ് സര്‍ക്കാറിന്റെ കാലത്തും ഇത്തരം ജീവനക്കാരെ നിയമിച്ചിട്ടുണ്ട്. പിഎസ്സിക്ക് വിട്ട തസ്തികയിലേക്ക് നിയമിച്ചാല്‍ മാത്രമാണ് പിന്‍വാതില്‍ നിയമനമാകുന്നത്. സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ 20 ലക്ഷം അഭ്യസ്തവിദ്യര്‍ക്ക് തൊഴില്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
അതിന് കാത്തുനില്‍ക്കാതെ നടപടിയുണ്ടാകും. കെ -ഡിസ്ക് പുനഃസംഘടന അടുത്ത കാബിനറ്റ് തീരുമാനിക്കും. ആളുകള്‍ക്ക് രജിസ്റ്റര്‍ ചെയ്യാനുള്ള സംവിധാനമൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: