പാലക്കാട്: കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയിലെ മലയാളവിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസറായി തന്റെ ഭാര്യ നിനിത കണിച്ചേരിയെ നിയമിച്ചതിലെ വിവാദത്തില്‍ പ്രതികരണവുമായി സിപിഎം നേതാവ് എം.ബി. രാജേഷ്. വിദഗ്ധ സമിതി അംഗങ്ങള്‍ക്ക് കൃത്യമായ വ്യക്തിതാത്പര്യമുണ്ടായിരുന്നു. അതിനാലാണ് തങ്ങളുടെ പരാതി മുപ്പതാം തീയതി രാത്രി മധ്യസ്ഥന്‍ മുഖേന നിനിതയ്ക്ക് എത്തിച്ചു നല്‍കിയത്. സമിതി അംഗങ്ങള്‍ക്ക് പരാതി ഉണ്ടായിരുന്നെങ്കില്‍ നിയമാനുസൃതമായി നീങ്ങണമായിരുന്നു. അസിസ്റ്റന്റ് പ്രൊഫസറായി നിനിത ജോയിന്‍ ചെയ്തില്ലെങ്കില്‍ തങ്ങള്‍ക്ക് പരാതി ഇല്ല എന്നാണ് അവര്‍ പറഞ്ഞത്. ഇത്തരത്തില്‍ വിദഗ്ധ സമിതി അംഗങ്ങളുടെ ഗൂണ്ടായിസത്തിനു വഴങ്ങേണ്ട എന്നു കരുതിയാണ് ജോലിയില്‍ പ്രവേശിച്ചത്. സമിതി അംഗങ്ങള്‍ക്ക് കൃത്യമായി വ്യക്തി താത്പര്യം ഉണ്ടായിരുന്നു. നിനിത ഒഴിവായാല്‍ ആര്‍ക്കാണോ പ്രയോജനം കിട്ടുക അവര്‍ക്കു വേണ്ടിയാണ് അവര്‍ പ്രവര്‍ത്തിച്ചത്. വിദഗ്ധ സമിതി അംഗത്തിനൊപ്പം ജോലി ചെയ്യുന്ന ആളാണ് ആ ഉദ്യോഗാര്‍ത്ഥി.
നിനിതയ്ക്ക് വേണ്ട യോഗ്യത ഇല്ലെന്ന ആരോപണത്തില്‍ യൂണിവേഴ്സിറ്റി തന്നെ മറുപടി നല്‍കിയിട്ടുണ്ട്. ഇതിനു വിദഗ്ധ സമിതിക്കാര്‍ മറുപടി പറഞ്ഞിട്ടില്ലെന്നും രാജേഷ്.
സര്‍വകലാശാല അധ്യാപനപരിചയമോ പ്രസിദ്ധീകരണങ്ങളോ ഇല്ലാത്ത ഉദ്യോഗാര്‍ത്ഥി ലിസ്റ്റില്‍ നിനിത ഒന്നാമതെത്തിയതില്‍ കടുത്ത വിയോജിപ്പറിയിച്ച് ഉമര്‍ തറമേല്‍, ടി പവിത്രന്, കെ എം ഭരതന് എന്നിവര്‍ ഒപ്പിട്ട കത്തിന്റെ പകര്‍പ്പും പുറത്തുവന്നിതിനു പിന്നലെയാണ് ന്യായീകരണവുമായി രാജേഷ് രംഗത്തെത്തിയത്. ഇന്റര്‍വ്യൂ ബോര്‍ഡില്‍ ഉണ്ടായിരുന്ന വിഷയ വിദഗ്ധര്‍ ജനുവരി 31 ന് കാലടി സര്‍വ്വകലാശാല വിസിക്ക് അയച്ച കത്തില്‍ പറയുന്നത് പ്രകാരം ലിസ്റ്റില്‍ രാജേഷിന്റെ ഭാര്യ നിനിതയായിരുന്നില്ല മുന്നിലുണ്ടായിരുന്നത്. നിനിതയ്ക്ക് നിയമനം നല്‍കിയത് നിരവധി പേരെ മറികടന്നാണെന്ന് കത്ത് ചൂണ്ടിക്കാട്ടുന്നത്. നിനിതയ്ക്ക് നിയമനം നല്‍കുന്നതിലൂടെ തങ്ങളുടെ ധാര്‍മ്മികതയ്ക്ക് മേല്‍ കരിനിഴല്‍ വീണിരിക്കുകയാണ്. ഇന്റര്‍വ്യൂ ബോഡിന്റെ തീരുമാനം നടപ്പാക്കാന്‍ സര്‍വ്വകലാശാല തയ്യാറാകണമെന്നും ഉമര്‍ തറമേല്‍, ടി പവിത്രന്, കെ എം ഭരതന് എന്നിവര്‍ ഒപ്പിട്ട കത്തില്‍ ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: