ചാത്തന്നൂര്‍: ആദിച്ചല്ലൂര് പഞ്ചായത്തിലെ കുമ്മല്ലൂരില്‍ ഇത്തിക്കരയാറിന്റെ സമീപപ്രദേശങ്ങളിലും ഓയൂര്‍-ഇത്തിക്കര റോഡിന്റെ വശങ്ങളിലുമുള്ള തണ്ണീര്‍ത്തടങ്ങള്‍ നശിക്കുന്നു. ജില്ലയിലെ ഏറ്റവും വിശാലമായ തണ്ണീര്‍ത്തട മേഖലയിലൊന്നായി ജൈവവൈവിധ്യ ബോര്‍ഡ് അടയാളപ്പെടുത്തിയ സ്ഥലമാണിത്. എന്നാല്‍ ഇവിടെ തണ്ണീര്‍ത്തട സംരക്ഷണ നിയമവും തീരപരിപാലന നിയമവുമെല്ലാം കാറ്റില്‍പ്പറത്തുകയാണ്. തണ്ണീര്‍ത്തടങ്ങള്‍ മിക്കതും മണ്ണിട്ടുമൂടുകയാണ്.
ആദിച്ചനല്ലൂര്‍ പഞ്ചായത്ത് ഏറ്റവും കൂടുതല്‍ നീര്‍ത്തടങ്ങളുള്ള പഞ്ചായത്താണ് കുമ്മല്ലൂര്‍ കട്ടച്ചല്‍ മുതല്‍ ദേശീയപാതയില്‍ ഇത്തിക്കര പാലം വരെയുള്ള അഞ്ചു കിലോമീറ്റര്‍ സ്ഥലത്ത് നിരവധി ജലാശയങ്ങളും നെല്‍വയലുകളും ഉണ്ടായിരുന്നു. ഇത്തിക്കരയാറ്റിലേക്ക് വന്നണയുന്നതായിരുന്നു തോടുകളും നീരുറവകളും. ചെളിയെടുപ്പിന്റെ ഫലമായി നെല്‍വയലുകള്‍ ഇല്ലാതെയായി.
കുമ്മല്ലൂരിനും കൈതക്കുഴിക്കുമിടയിലെ പൊയ്കയില്‍ ഏലാ, കട്ടചൂളകളിലേക്ക് ചെളിയെടുക്കാന്‍ കുഴിച്ചത് മൂലം വെള്ളക്കെട്ടായി മാറി. തുടര്‍ന്ന് ഈ വെള്ളക്കെട്ടുകള്‍ തണ്ണീര്‍തട സംരക്ഷണനിയമത്തിന്റെ പരിധിയിലായി. ഇപ്പോള്‍ ആ തണ്ണീര്‍ തടങ്ങളും നികത്തി.
ഇത്തിക്കരയാറും റോഡും തമ്മില്‍ ഇരുന്നൂറ് മീറ്റര്‍ പോലും വീതിയില്ലാത്ത ചതുപ്പ് പ്രദേശങ്ങളെല്ലാം മണ്ണിട്ടുനികത്തി കെട്ടിടനിര്‍മാണം തകൃതിയാണ്. ഒപ്പം സമീപത്തെ ചില സ്ഥാപനങ്ങള്‍ അവരുടെ പണിശാലയിലെ അവശിഷ്ടങ്ങള്‍ തള്ളാനുള്ള സ്ഥലമാക്കിയും തണ്ണീര്‍ത്തടങ്ങളെ മാറ്റുന്നു. അത്തരം മാലിന്യം തള്ളല്‍ ഭൂമി കൈയേറ്റത്തിന്റെ രൂപത്തിലേക്ക് മാറാനും തുടങ്ങിയിട്ടുണ്ട്. ജൈവവൈവിധ്യ ബോര്‍ഡ് നല്കിയ മുന്നറിയിപ്പുകള്‍ പോലും പരിഗണിക്കപ്പെട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: