തിരുവനന്തപുരം: ഹിന്ദു ഐക്യ വേദി ജനറല്‍ സെക്രട്ടറി ആര്. വി. ബാബുവിനെ അറസ്റ്റു ചെയ്ത പോലീസ് നടപടി സര്‍ക്കാരിന്റെ വര്‍ഗീയ പ്രീണനത്തേയും ഫാസിസത്തെയുമാണ് തുറന്നു കാണിക്കുന്നതെന്ന് കുമ്മനം രാജശേഖരന്. ഹലാലിനെക്കുറിച്ച് അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ ഒരു പൗരന്റെ അഭിപ്രായസ്വാതന്ത്ര്യം ധ്വംസിക്കുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ല.
വര്‍ഗീയ മുതലെടുപ്പ് നടത്തി രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അത്യന്തം പ്രതിഷേധാര്‍ഹമാണ് ഈ നടപടി. കുമ്മനം പ്രസ്താവനയില്‍ പറഞ്ഞു.
ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്.വി ബാബുവിനെ അറസ്റ്റു ചെയ്ത കേരള പോലീസിന്റെ നടപടി അങ്ങേയറ്റം ജനാധിപത്യ ധ്വംസനമാണെന്ന് പി കെ കൃഷ്ണദാസ് പറഞ്ഞു. ഹാലാല്‍ ഭക്ഷണത്തെ കുറിച്ച് പറയുമ്പോള്‍ മുഖ്യമന്ത്രിക്ക് ഹാലിളകുന്നതിന്റെ കാരണമെന്താണ് ? തീവ്ര ഇസ്ലാമിക നിലപാടുകള്‍ സംരക്ഷിയ്ക്കാനാണ് ആഭ്യന്തര വകുപ്പ് ഹാലിളകിയതു പോലെ ഈ അറസ്റ്റ്. അഭിപ്രായ പ്രകടനത്തിനും ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനും വേണ്ടി നിലകൊള്ളുന്നവരെന്ന് ഊറ്റം കൊള്ളുന്ന ഇടതു നേതാക്കള്‍ക്ക് മിണ്ടാട്ടമുണ്ടാകില്ല, ന്യൂനപക്ഷ പ്രീണനം സിപിഎം നടത്തുന്നതില്‍ വിരോധമില്ല അതിന് സംഘപരിവാര്‍ നേതാക്കളെ ജയിലിലടച്ച് കളയാമെന്ന് പിണറായി വിജയന് വ്യാമോഹിക്കണ്ട. കൃഷ്ണദാസ് പ്രസ്താവനയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: