തിരുവന്നതപുരം: ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്.വി. ബാബുവിന്റെ അറസ്റ്റില്‍ ശക്തമായി പ്രതിഷേധിക്കുന്നതായി സംഘടന സംസ്ഥാന അധ്യക്ഷ ശശികല ടീച്ചര്‍. ഹലാല്‍ ഉത്പന്നങ്ങള്‍ – കടകള്‍ ബഹിഷ്കരിക്കണം എന്നു പറഞ്ഞതിനാണ് 153 എ പ്രകാരം കേസെടുത്തതും ധൃതിപ്പെട്ട് അറസ്റ്റ് ചെയ്തതും. മുസ്ലീം വോട്ട് തട്ടാന്‍ ഹിന്ദു നേതാക്കളുടെ മേല്‍ കുതിരകയറുക എന്ന നയമാണ് പിണറായി ഗവണ്മെന്റ് നടപ്പിലാക്കുന്നത്. നടുറോഡില്‍ ബീഫ് ഫെസ്റ്റ് നടത്തിയവരാണ് ഇതു ചെയ്യുന്നത് എന്നു കൂടി കൂട്ടി വായിക്കണം. പശുവിനെ ഗോമാതാവായി കാണുന്നവന്റെ മതവിശ്വാസത്തിനു മേല്‍ തന്നെയാണ് ആ ചോര തെറിപ്പിച്ചത്. ഹിന്ദു ഭക്തകളെ വേശ്യകളെന്നു വിളിച്ച നോവലിസ്റ്റിന് പട്ടും വളയും ചാര്‍ത്താന്‍ മത്സരിച്ചതും ഇവരൊക്കെത്തന്നെ. ഹിന്ദു സ്ത്രീകള്‍ അമ്പലത്തില്‍ നഗ്നതാ പ്രദര്‍ശനം നടത്തുന്നു എന്ന് പറഞ്ഞപ്പോഴൊ പൂജാരിമാര്‍ അടിവസ്ത്രമിടാറില്ല എന്നു പറഞ്ഞപ്പോഴൊ നോവാത്ത മതവികാരമാണോ ഹലാലില്‍ നൊന്തത്. ഒന്നാം സ്വാതന്ത്ര്യസമരത്തിന് ഹേതുവായത് മൃഗക്കൊഴുപ്പുപുരട്ടിയ തിരകളായിരുന്നു സായിപ്പിന്റെ അധീശത്വത്തിനു മുന്നില്‍ പോലും പശുക്കൊഴുപ്പും പന്നിക്കൊഴുപ്പും വേണ്ടെന്ന് പറഞ്ഞ പൂര്‍വ്വീകരെ നിങ്ങള്‍ മറന്നുവോ? പന്നിമാംസം കലര്‍ത്തിയ ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കണം എന്നുപറഞ്ഞാല്‍ പറഞ്ഞവരെ അറസ്റ്റുചെയ്യുമോ?
ഗുരുവായൂരപ്പാന്നു വിളിച്ചാല്‍ ആ കാരണം കൊണ്ട് നരകത്തില്‍ പോകുമെന്നു പറഞ്ഞവനെ അറസ്റ്റു ചെയ്യാന്‍ തന്റേടമുണ്ടോ?
ഓണം ഉണ്ണരുതെന്നു പറഞ്ഞവനെ – ക്രിസ്തുമസ്സ് കൂടരുതെന്നു പറഞ്ഞവനെ ഒന്നും തൊടാത്ത 153 എ ആണ് ഹിന്ദു നേതാക്കളെ തേടി വരുന്നത്.ഈ അറസ്റ്റ് ഒന്നിന്റേയും അവസാനമല്ല മറിച്ച് ആരംഭമാണ് ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാനം മുഴുവന്‍ ശക്തമായ പ്രതിഷേധ പരിപാടികള്‍ ഇന്നു തന്നെ നടത്തുന്നു. ജിഹാദി വത്ക്കരിക്കപ്പെട്ട ഈ ഗവണ്മെന്റിന്റെ ഭീരുത്വത്തെ തുറന്നുകാട്ടുക. ശക്തമായി പ്രതിഷേധിക്കുക എന്നും ശശികല ടീച്ചര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: