ന്യൂദല്‍ഹി: രാജ്യതലസ്ഥാനത്ത് നടക്കുന്ന ഇടനിലക്കാരുടെ സമരത്തിന് വേണ്ടി അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യാവിരുദ്ധ നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചതിന് പിന്നില്‍ മലയാളിയെന്ന് ദല്‍ഹി പോലീസ്. അക്രമികളായ ഇടനിലക്കാരുടെ സമരത്തിന് പിന്തുണ നല്കിയ ഗ്രേറ്റ തന്‍ബര്‍ഗിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നിയന്ത്രിച്ചിരുന്നത് മലയാളിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം ദല്‍ഹി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നെങ്കിലും ആരെയും പ്രതി ചേര്‍ത്തിരുന്നില്ല. സംഭവത്തില്‍ അന്വേഷണം പുരോഗമിച്ചപ്പോഴാണ് മലയാളികളാണ് ഇവരുടെ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്തിരുന്നതെന്ന് കണ്ടെത്തിയത്. ഇതില്‍ തിരുവനന്തപുരം സ്വദേശിയും സിപിഎം പ്രവര്‍ത്തകനുമായ ആദര്‍ശ് പ്രതാപിനെ പോലീസ് നിരീക്ഷിക്കുന്നുണ്ട്. ഇയാളെ ഉടന്‍ ചോദ്യം ചെയ്യുമെന്നും പോലീസ് വൃത്തങ്ങള്‍ സൂചന നല്കുന്നു.
റിപ്പബ്ലിക്ക് ദിനത്തില്‍ ദല്‍ഹിയില്‍ അക്രമം നടത്തിയതോടെ രാജ്യം ഒന്നടങ്കം ഇടനിലക്കാര്‍ക്കെതിരെ രംഗത്തുവന്നിരുന്നു. സമരം എന്ന പേരില്‍ നടക്കുന്ന അക്രമങ്ങള്‍ക്കെതിരെ നാട്ടുകാര്‍ തന്നെ രംഗത്തുവരുകയും സമരപന്തലുകള്‍ ഒഴിപ്പിക്കുകയും ചെയ്തിരുന്നു. ഇടനിലക്കാരുടെയും ഖാലിസ്ഥാന്‍ വാദികളുടെയും ആവശ്യങ്ങള്‍ സര്‍ക്കാര്‍ നിരാകരിക്കുകയും ചെയ്തതോടെയാണ് രാജ്യത്തിനെതിരെ വിദേശ സെലിബ്രിറ്റികളെ പിടിച്ച് വ്യാജപ്രചരണം നടത്തുന്നത്.
ഇടനിലക്കാരുടെ സമരങ്ങളെ കുറിച്ച് ഗ്രേറ്റയ്ക്ക് വിവരങ്ങള്‍ കൈമാറി രാജ്യത്തിനെതിരെ ട്വീറ്റ് ചെയ്യാന്‍ പ്രേരിപ്പിച്ചത് ആദര്ശാണെന്നാണ് പോലീസ് കരുതുന്നത്. ഇതിനായി ഇവര്‍ക്ക് ടൂള്‍കിറ്റ് കൈമാറിയിരുന്നു. ഗ്രേറ്റ തുന്‍ബര്‍ഗ് ട്വീറ്റ് ചെയ്ത ടൂള്‍കിറ്റിന്റെ വിശദാംശം തേടി പോലീസ് അന്വേഷണം ആരംഭിച്ചു. വിവരങ്ങള്‍ കൈമാറാന്‍ ആവശ്യപ്പെട്ട് ഗൂഗിളിന് കത്തു നല്കി. സമരം ചെയ്യണമെന്നത് വിശദീകരിച്ചുകൊണ്ടുള്ള നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ ലിങ്കിനെ ടൂള്‍കിറ്റ് എന്ന് വിശേഷിപ്പിച്ച് ഗ്രെറ്റ ആദ്യം ട്വീറ്റ് ചെയ്തെങ്കിലും അബദ്ധം മനസിലാക്കി പിന്‍വലിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: