എടത്വാ: ഉത്തര്‍പ്രദേശിലെ ശ്രീരാമ ജന്മഭൂമി ക്ഷേത്രനിര്‍മ്മാണ ധനസമാഹരണത്തിന്റെ ഭാഗമായി ചെക്ക് കൈമാറി. ചക്കുളത്തുകാവ് മുഖ്യകാര്യദര്‍ശി രാധാകൃഷ്ണന് നമ്പൂതിരിയില്‍ നിന്ന് വിശ്വഹിന്ദു പരിഷത്ത് അന്താരാഷ്ട്ര സെക്രട്ടി മിലിങ് പരാണ്ഡെ ചെക്ക് സ്വീകരിച്ചു. ധനസമാഹരണത്തിന്റെ ഭാഗമായി ജില്ലയിലെ വിവിധ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖരെ കാണാന്‍ എത്തിയതായിരുന്നു.
ചക്കുളത്തുകാവില്‍ എത്തിയ മിലിങ് പരാണ്ഡെയെ ക്ഷേത്രഭാരവാഹികള്‍ ആചാരങ്ങളോടെ സ്വീകരിച്ചു. സംസ്ഥാന സെക്രട്ടറി എല്‍. ഗിരീഷ്, വിഭാഗ് സെക്രട്ടറിമാരായ പി.ആര് രാധാകൃഷ്ണന്, എന്‍. രാജന്, ജില്ല പ്രസിഡന്റ് വി.കെ സുരേഷ് ശാന്തി, ജില്ല സെക്രട്ടറി എം. ജയകൃഷ്ണന്, ജില്ലാ സംഘടനാ സെക്രട്ടറി കെ. ബിജു, രഞ്ജിത്ത് ബി. നമ്പൂതിരി, ബ്ലോക്ക് പഞ്ചായത്തംഗം അജിത്ത് കുമാര്‍ പിഷാരത്ത് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: