ബംഗളൂരു: മയക്കു മരുന്ന് കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരി മുഖ്യപ്രതി മുഹമ്മദ് അനൂപിന്റെ ബോസെന്ന് എന്‍ഫോഴ്സ്മെന്റ്. അനൂപിനെ ബിനാമിയാക്കി ബിനീഷ് മയക്കുമരുന്ന് ഇടപാടുകളിലൂടെ പണം സമ്പാദിച്ചു. അന്വേഷണ സംഘങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ ഈ പണം മറ്റ് ബിസിനസുകളിലേക്ക് മാറ്റിയെന്ന് കണ്ടെത്തിയതായും ബിനീഷ് പറഞ്ഞാല്‍ മുഹമ്മദ് എന്തുംചെയ്യുമെന്നും ഇഡിയുടെ കുറ്റപത്രത്തിലുണ്ട്.
കഴിഞ്ഞ ജൂണില്‍ ലഹരി പാര്‍ട്ടിക്കിടെ കേരള സര്‍ക്കാരിന്റെ കരാറുകള്‍ ലഭിക്കാന്‍ കേസിലെ പ്രതികളും ബിനീഷും ഗൂഢാലോചന നടത്തി. സര്‍ക്കാര്‍ കരാര്‍ ലഭ്യമാക്കാന്‍ ബിനീഷിന് 3- മുതല്‍ 4 ശതമാനം വരെ കമ്മീഷന് ഓഫര്‍ ചെയ്തതായി മറ്റുള്ളവര്‍ മൊഴി നല്‍കിയതായും കുറ്റപത്രത്തിലുണ്ട്. കഴിഞ്ഞ 7 വര്‍ഷത്തിനിടെ ബിനീഷ് വിവിധ ബാങ്ക് അക്കൗണ്ടുകളിലൂടെ 5.17 കോടി രൂപയുടെ ഇടപാട് നടത്തിയിട്ടുണ്ടെന്നും, ഇതില്‍ 1.22 കോടി രൂപയ്ക്ക് മാത്രമാണ് ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിച്ചതെന്നുമാണ് ഇഡിയുടെ കണ്ടെത്തല്‍.
എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് (ഇഡി) രജിസ്റ്റര്‍ ചെയ്ത കേസിലെ നാലാം പ്രതിയാണ് ബിനീഷ് കോടിയേരി. ബിനീഷിനെ നാലാം പ്രതിയാക്കി ഇ ഡി ഡിസംബര്‍ 22ന് ബെംഗളൂരു പ്രത്യേക കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.
നേരത്തെ ബെംഗളൂരു പ്രത്യേക കോടതി ബിനീഷിന്റെ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തില്‍ വീണ്ടും ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നില്ല. ബെംഗളൂരു മയക്കുമരുന്നു കേസിലെ പ്രധാനപ്രതി അനൂപ് മുഹമ്മദിന്റെ മൊഴിയെ തുടര്‍ന്ന് ഒക്ടോബര്‍ 29നാണ് ബിനീഷ് കോടിയേരിയെ ഇ ഡി അറസ്റ്റു ചെയ്തത്. ഇ ഡി കസ്റ്റഡി കാലാവധിക്കു ശേഷം നവംബര്‍ 11ന് കോടതിയില്‍ ഹാജരാക്കിയ ബിനീഷിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ബിനീഷിനെ പരപ്പന അഗ്രഹാര ജയിലടച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: