ന്യൂദല്‍ഹി : കര്‍ഷകരാണ് രാജ്യത്തിന്റെ വികസനത്തിന്റെ മുതല്‍ക്കൂട്ട്. കോവിഡ് മഹാമാരിക്കാലത്ത് പോലും കാര്‍ഷിക മേഖല അഭിവൃദ്ധിയില്‍ ആയിരുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ചൗരി ചൗരാ സമരത്തിന്റെ വാര്‍ഷിക ദിനത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവേയാണ് ഇക്കാര്യം അറിയിച്ചത്.
വിളകള്‍ ഉത്പ്പാദിപ്പിക്കുന്നവരാണ് രാജ്യത്തിന്റെ നട്ടെല്ല്. ഇന്തയുടെ വികസനത്തിന് പിന്നില്‍ കര്‍ഷകരാണ്. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ കര്‍ഷകരെ സ്വയം പര്യാപ്തരാക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. അതിന്റെ ഫലമായി മഹാമാരിക്കാലത്ത് പോലും കാര്‍ഷിക മേഖലയില്‍ റെക്കോര്‍ഡ് വളര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്.
അതേസമയം കര്‍ഷകര്‍ക്ക് വേണ്ടിയുള്ളതാണ് കാര്‍ഷിക നിയമങ്ങള്‍ ഉത്പ്പന്നങ്ങള്‍ എവിടേയും വില്‍ക്കാനുളള സ്വാതന്ത്ര്യമാണ് ഇതിലൂടെ ലഭിക്കുന്നതെന്നും പ്രധാനമന്ത്രി ആവര്‍ത്തിച്ചു. കര്‍ഷകരുടെ താത്പ്പര്യ സംരക്ഷണത്തിനാി കേന്ദ്ര സര്‍ക്കാര്‍ നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. മാണ്ഡികളുടെ ലാഭത്തിനായി 1000 മാണ്ഡികളെ കൂടി ഡിജിറ്റല്‍ കാര്‍ഷിക വിപണിയായ ഇ- നാമിലേക്ക് ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും മോദി അറിയിച്ചു.
വാര്‍ഷികവുമായി ബന്ധപ്പെട്ട് ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികളാണ് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. അതിനിടെ കാര്‍ഷിക നിയമത്തില്‍ കേന്ദ്ര സര്‍ക്കാരിനെ പിന്തുണച്ച് കായിക- ചലച്ചിത്ര താരങ്ങള്‍ ഉള്‍പ്പടെയുള്ളവര്‍ രംഗത്ത് എത്തി. ഇടനിലക്കാര്‍ ദല്‍ഹിയില്‍ നടത്തി വരുന്ന സമരത്തിന് പിന്തുണയുമായി എത്തിയതോടെയാണ് പ്രമുഖര്‍ കേന്ദ്ര സര്‍ക്കാരിനെ അനുകൂലിച്ചെത്തിയത്. ട്വിറ്ററിലൂടെയാണ് പ്രമുഖര്‍ പിന്തുണയുമായി എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: