കരുനാഗപ്പള്ളി: മണ്ഡലത്തിലെ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരം കാണാന്‍ വഴിയൊരുങ്ങി. ജലവിഭവ മന്ത്രിയുടെ ചേമ്പറില്‍ ഉന്നതതല യോഗത്തില്‍ കരുനാഗപ്പള്ളി-കുന്നത്തൂര്‍ മണ്ഡലങ്ങളിലെ ആറ് പഞ്ചായത്തുകള്‍ക്കായി ഞാങ്കടവ് പദ്ധതിയുടെ രണ്ടാം ഘട്ടമായി നടപ്പാക്കുന്ന 125 കോടി രൂപയുടെ പദ്ധതി വേഗത്തിലാക്കാന്‍ തീരുമാനിച്ചു.
ഓച്ചിറ കുടിവെള്ള പദ്ധതിക്കായി പമ്പിംഗ് നടക്കുന്ന കണ്ടിയൂര്കടവില് 300 എച്ച്പിയുള്ള രണ്ടു മോട്ടോറുകള്‍ പുതുതായി സ്ഥാപിക്കുന്നതിനുള്ള ടെണ്ടറുമായി. പുതിയ മോട്ടോറുകള്‍ ഉപയോഗിച്ചുള്ള പമ്പിംഗ് തുടങ്ങുന്നതോടെ ഓച്ചിറ കുടിവെള്ള പദ്ധതിയെ ആശ്രയിക്കുന്ന കരുനാഗപ്പള്ളി നഗരസഭ, ഓച്ചിറ, ക്ലാപ്പന, ആലപ്പാട് പഞ്ചായത്തുകളില്‍ നിലനില്‍ക്കുന്ന കുടിവെള്ള ക്ഷാമത്തിന് പരിഹാരമാകും.
ഞാങ്കടവ് പദ്ധതിയുടെ രണ്ടാംഘട്ടവും ഓച്ചിറ കുടിവെള്ള പദ്ധതിയും പൂര്‍ണ്ണ തോതില്‍ സജ്ജമാകുന്നതോടെ കരുനാഗപ്പള്ളി മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകള്‍ക്കും ബോര്‍വെല്ലുകളെ ആശ്രയിക്കാതെ പ്രത്യേക കുടിവെള്ള പദ്ധതികളിലൂടെ ശുദ്ധജലം ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: