പുനലൂര്‍: മുഖ്യമന്ത്രിയുടെ പരാതി പരിഹാര അദാലത്ത് എന്ന പേരില്‍ ഇന്നലെ പുനലൂര്‍ ഗവണ്മെന്റ് എച്ച്എസ്എസില്‍ നടന്ന പരിപാടിയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചില്ലായെന്ന് ആക്ഷേപം.
കോവിഡ് മാനദണ്ഡങ്ങളെല്ലാം കാറ്റില്‍പ്പറത്തി താലൂക്കിലെ വിവിധ ഭാഗങ്ങളില്‍ നിന്നും നൂറുകണക്കിന് ആളുകളാണ് തിങ്ങി നിറഞ്ഞ് പരിപാടിയില്‍ പങ്കെടുത്തത്.
ഇന്നലെ രാവിലെ 9.30ന് ആരംഭിച്ച പരിപാടിയില്‍ മൂന്നു മന്ത്രിമാരാണ് പങ്കെടുത്തത്. വനം മന്ത്രി കെ.രാജു ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്, ജെ. മേഴ്സി കുട്ടിയമ്മ എന്നിവരും പങ്കെടുത്തു. കളക്ടര്‍ ബി.അബ്ദുള്‍ നാസര്‍, ആര്‍ഡിഒ വി.ശശികുമാര്‍ തുടങ്ങിയവരും കൂടെയുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: