ചിതറ: ചിതറ പഞ്ചായത്തിലെ ലക്ഷക്കണക്കിന് രൂപയുടെ കരാറുകളെടുത്ത കോണ്‍ട്രാക്ടര്‍മാര്‍ ജോലികള്‍ പൂര്‍ത്തിയാക്കാത്തത് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു. 2019- 2020 കാലയളവിലെ മാത്രം മുപ്പതോളം കരാര്‍ ജോലികളാണ് കരാറെടുത്ത ശേഷം ചെയ്യാതെ ഇട്ടിരിക്കുന്നത്. ഇതില്‍ തന്നെ 5 വര്‍ഷമായി അറ്റകുറ്റപ്പണി ചെയ്യാത്ത റോഡുകള്‍ വരെയുണ്ട്.
കാരറ വാര്‍ഡില്‍ മാത്രം 10 ലക്ഷത്തിലധികം രൂപയുടെ കരാറുകള്‍ പൂര്‍ത്തികരിക്കാനുണ്ടെന്ന് മുന്‍ വാര്‍ഡ് മെമ്പര്‍ ചൂണ്ടിക്കാട്ടി. ഇതു തന്നെയാണ് മറ്റു മിക്കവാര്ഡുകളിലേയും സ്ഥിതി. കരാറെടുത്ത ശേഷം പണി ചെയ്യാതിരിക്കുന്ന കരാറുകാര്‍ക്കെതിരെ നടപടിയെടുക്കാന്‍ പഞ്ചായത്ത് കമ്മിറ്റിക്ക് അധികാരമുണ്ട്.
എന്നാല്‍ ഇത്തരം കരാറുകാരില്‍ ഭൂരിഭാഗവും പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളുമായതിനാല് ഭരണ നേതൃത്വം ഇത് കണ്ടില്ലെന്ന് നടിക്കുകയാണെന്നാണ് ജനങ്ങളുടെ വിമര്‍ശനം. പഞ്ചായത്ത് കമ്മിറ്റിയും പാര്‍ട്ടിക്കാരായ കരാറുകാരും തമ്മിലുള്ള ഒത്തുകളി അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷകക്ഷികളും ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: