ശാസ്താംകോട്ട: കുന്നത്തൂര്‍ അസംബ്ലി മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി നിര്‍ണ്ണയം സംബന്ധിച്ച് ഉടലെടുത്ത തര്‍ക്കം മുഖ്യമന്ത്രിയുടെ മുന്നില്‍. തര്‍ക്കം പല തവണ ചര്‍ച്ച ചെയ്തിട്ടും പരിഹാരമുണ്ടാകാതിരുന്നതിനെ തുടര്‍ന്നാണ് പിണറായിയുടെ ബെഞ്ചിലേക്ക് കേസ് മാറ്റിയത്.
കാല്‍നൂറ്റാണ്ടായി ആര്‍എസ്പിക്കായിരുന്നു കുന്നത്തൂരില്‍ എല്‍ഡിഎഫ് സീറ്റ് നല്‍കിയിരുന്നത്. എന്നാല്‍ ആര്‍എസ്പി എല്‍ഡിഎഫ് വിട്ടപ്പോള്‍ സ്ഥിതി മാറുമെന്ന് കരുതി. നാണു മാസ്റ്റര്‍ക്ക് ശേഷം കുന്നത്തൂര്‍ എംഎല്‍യായ കോവൂര്‍ കുഞ്ഞുമോന് ആര്‍എസ്പിയുടെ മറുകണ്ടം ചാടലോടെ ധര്‍മ്മസങ്കടത്തിലുമായി. കുറച്ചു നാള് ഔദ്യോഗിക ആര്‍എസ്പിക്ക് ഒപ്പം പ്രവര്‍ത്തിച്ച കുഞ്ഞുമോന് കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പിന് തൊട്ടു മുന്‍പ് പണ്ടുതിയ ഒരു ആര്‍എസ്പിയുണ്ടാക്കി (ലെനിനിസ്റ്റ്) എല്‍ഡിഎഫിലേക്ക് ചേക്കേറി. ഇതേ തുടര്‍ന്ന് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് കുഞ്ഞുമോനെ തന്നെ പരിഗണിച്ചു. കുഞ്ഞുമോനെതിരെ ഔദ്യോഗിക ആര്‍എസ്പി അയല്ക്കാരന് കൂടിയായ ഉല്ലാസ്കോവൂരിനെ യുഡിഎഫ് സ്ഥാനാര്‍ഥിയാക്കി കളത്തിലിറക്കിയെങ്കിലും വിജയിച്ചില്ല.
എന്നാല്‍ പിന്നീട് കുഞ്ഞുമോന്റെ ആര്‍എസ്പി (എല്‍) യെ എല്‍ഡിഎഫ് പൂര്‍ണ്ണമായുംഅവഗണിച്ചു. കുഞ്ഞുമോന് പല തവണ സിപിഎം സെക്രട്ടറിയെയും മുഖ്യമന്ത്രിയെയും നേരില്‍ കണ്ട് തങ്ങളെ എല്‍ഡിഎഫില്‍ അംഗമാക്കണമെന്ന് രേഖാമൂലവും അല്ലാതെയും ആവശ്യപ്പെട്ടു. എന്നാല്‍ അവരത് അംഗീകരിക്കാന്‍ തയ്യാറായില്ല. ഈ സംഭവ വികാസങ്ങളും ആര്‍എസ്പി എല്ലിനെ സിപിഎം തഴഞ്ഞതും കുന്നത്തൂരിലെ ചില എല്‍ഡിഎഫ് നേതാക്കളില്‍ പുത്തന്‍ പ്രതീക്ഷ നല്കി. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാകാന്‍ സിപിഎം നേതാവായ നിലവിലെ എം പി അടക്കം പലരും കുപ്പായം തുന്നി. എന്നാല്‍ ഇതിനിടെയാണ് അപ്രതീക്ഷിതമായ ചില നീക്കങ്ങള്‍ സംസ്ഥാത്തെ എല്‍ഡിഎഫ് സംവിധാനത്തിലുണ്ടായത്. കേരളാ കോണ്‍ഗ്രസ് (എം) എല്‍ഡിഎഫില്‍ വന്നു.
സിപിഐയുടെ സിറ്റിങ്ങ് സീറ്റായ കാഞ്ഞിരപ്പള്ളി മാണികോണ്‍ഗ്രസിന് നല്കാന് എല്‍ഡിഎഫില്‍ തത്വത്തില്‍ ധാരണയായി. ഇതേ തുടര്‍ന്ന് സിപിഐ പകരം കുന്നത്തൂര്‍ സീറ്റാണ് ആവശ്യപ്പെട്ടത്.
കുന്നത്തൂരെ സംവരണ സീറ്റ് സ്വപ്നം കണ്ടിരുന്ന മാക്സിസ്റ്റുകാര്‍ ഇതോടെ സിപിഐക്കാര്‍ക്ക് എതിരെ അരയും തലയും മുറുക്കി രംഗത്തുവന്നു. ഇരു കമ്യൂണിസ്റ്റ് പാര്‍ട്ടികളും തെരുവില്‍ ഏറ്റുമുട്ടുന്ന അവസ്ഥ വരെയായി. ജില്ലാനേതൃത്വങ്ങളുടെ ഇടപെടല്‍ ഒന്നും ഈ സംഘര്‍ഷത്തിന് അയവുണ്ടാക്കാനായില്ല. തുടര്‍ന്നാണ് കുന്നത്തൂരെ എല്‍ഡിഎഫ് സ്ഥാനണ്ടാര്‍ത്ഥി പ്രശ്നം മുഖ്യമന്ത്രിക്ക് വിടാന്‍ ഇരുപാര്‍ട്ടികളും കൂടി തീരുമാനിച്ചത്. സിപിഎം-സിപിഐ തര്‍ക്കം മൂര്‍ധന്യത്തില്‍ നില്ക്കുന്ന സാഹചര്യത്തില്‍ കുഞ്ഞുമോനെ തന്നെ ഒരുതവണ കൂടി മത്സരിപ്പിക്കാനാണ് മുഖ്യമന്ത്രി നിര്‍ദേശിച്ചതെന്ന് അറിയുന്നു. പരമാവധി വിജയസാധ്യതയുള്ള സ്ഥാനാര്‍ഥികളെ പ്രായവും കഴിവും ഒന്നും പരിഗണിക്കാതെ സ്ഥാനാര്‍ഥിയാക്കാനാണ് സിപിഎം സംസ്ഥാന തലത്തില്‍ എടുത്ത തീരുമാനവും. കുന്നത്തൂരിനെ സംബന്ധിച്ചോളം വികസന പ്രവര്‍ത്തനങ്ങളുടെ കാര്യത്തില്‍ കുഞ്ഞുമോന് പിന്നോട്ടാണെങ്കിലും അദ്ദേഹം പൊതു സമ്മതനാണന്നാണ് പിണറായിയുടെ നിരീക്ഷണവും വിലയിരുത്തലും.
ഫെബ്രുവരി രണ്ടിന് ചേരുന്ന എല്‍ഡിഎഫ് യോഗത്തില്‍ കുഞ്ഞുമോന്റെ കാര്യത്തില്‍ തീരുമാനമുണ്ടാകാനാണ് സാധ്യത. പകരം ഇടഞ്ഞു നണ്ടില്‍ക്കുന്ന സിപണ്ടിഐക്ക് ഇരവിപണ്ടുരമോ ചവറയോ നല്‍കിയേക്കും. ഈ രണ്ട് മണ്ഡലങ്ങളും ആര്എസ്പിയില് നിന്നും സിപിഎം പിടിച്ചെടുത്തതാണ്. എന്നാല്‍ ഇതുകൊണ്ട് ഒന്നും സിപിഐ വഴങ്ങാന്‍ സാധ്യതയില്ലെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്കുന്ന സൂചന. കുന്നത്തൂരിലാണ് അവര്‍ പിടിമുറുക്കിയിരിക്കുന്നത്. സിപിഎമ്മിലെ നല്ലൊരു വിഭാഗവും കുഞ്ഞുമോനെ വീണ്ടും സ്ഥാനാര്‍ഥിയാക്കുന്ന കാര്യത്തില്‍ വിയോജിപ്പ് രേഖപ്പെടുത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: